home
Total Visiters: 
സംസാര ശേഷിയില്ലെങ്കിലും സൗഹൃദ തണലില്‍ വാചാലമാകുന്ന മനസ്സുകള്‍
7 years ago ..
കാലിക്കടവ്:കൂട്ടുകാരാ ..എന്ന് ഉറക്കെ വിളിക്കാന്‍ സംസാരശേഷിയില്ലെങ്കിലും അതിന്‍റെ വിഷമതകളില്‍ ഒതുങ്ങി നില്‍ക്കാതെ സൌഹൃദത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.ഇവരുടെ സൌഹൃദത്തിന് കരുത്ത് പകരുന്നതാകട്ടെ ആധുനിക സാങ്കേതിക വിദ്യയുടെ അടയാളമായ മൊബൈലും.സംസാര ശേഷിയില്ലാത്തവര്‍ക്ക് മൊബൈല്‍ കൊണ്ട് എന്ത് കാര്യം എന്ന് ആരും ചിന്തിക്കേണ്ട.വിളിക്കാനും പറയാനും ആകില്ലെങ്കിലും അതിലൂടെയുള്ള എസ്.എം.എസ് കളാണ് ഇന്നിവരുടെ സൌഹൃദത്തിന്റെ കരുത്ത്.ആറുപേരടങ്ങുന്ന ഈ സൗഹൃദ കൂട്ടത്തിന്‍റെ കഥയിങ്ങനെ ......
    പടന്നക്കടപ്പുറം ഗവ:ഫിഷറീസ്‌ ഹയര്‍ സെക്കണ്ടറിയിലെ എല്‍ഡി ക്ലര്‍ക്കായ കൈതക്കാടെ എ.സി മുഹമ്മദ്‌ റഷീദ്‌,ജിംനേഷ്യത്തില്‍ മാസ്റ്ററായ പടന്നയിലെ ഷഹീദലി,അലമാര നിര്‍മ്മാണ തൊഴിലാളിയായ വെള്ളച്ചാലിലെ വി സുമേഷ്‌,നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തില്‍ എല്‍ഡി ക്ലര്‍ക്കായ അല്‍ അമീന്‍,ഖത്തറില്‍ ജോലി ചെയ്യുന്ന കൈതക്കാട്ടെ ദാവൂദ്‌,പടന്നയില്‍ തുന്നല്‍ തൊഴിലാളിയായ സാക്കീര്‍ എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.കാസര്‍ഗോഡ്‌ മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ പഠന കാലത്താണ് ഇവരുടെ സൌഹൃദം തുടങ്ങുന്നത്.വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഈ ബന്ധത്തിന് ഒരു പോറലും ഏറ്റിട്ടില്ല. എല്ലാ ഞായറാഴ്ചയും കാഞ്ഞങ്ങാടാണ് ഇവരുടെ പതിവ്‌ ഒത്തുചേരല്‍.ഉച്ചവരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളി.പിന്നെ ഒരുമിച്ചിരുന്ന് ഭക്ഷണം.പിന്നീട് ഇവരുടേതായ ഭാഷയില്‍ ഏറെ നേരം സംസാരം.സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഇവിടെ പങ്കുവയ്ക്കപ്പെടുന്നു.സമകാലിക സംഭവവികാസങ്ങളും ചര്‍ച്ചയില്‍ സജീവ വിഷയമാകുന്നു ജില്ലാ ബധിര അസോസിയേഷനിലെ അംഗങ്ങളാണ് ഇവരെല്ലാം.ഇനി ശേഷിക്കുന്നവരെ കൂടെ സര്‍ക്കാര്‍ ജോലിയില്‍ എത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ ലക്‌ഷ്യം.ഇതിനായി കൃത്യമായി അപേക്ഷകള്‍ നല്‍കുന്നു.പിന്നെ ഒന്നിച്ചുള്ള പരിശീലനവും.ശേഷിക്കുന്നവര്‍ കൂടെ ഉടന്‍ തന്നെ സര്‍ക്കാര്‍ ജോലിയില്‍ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാര്‍ണിവെല്‍ കാണാന്‍ ഇവര്‍ എല്ലാവരും കഴിഞ്ഞ ദിവസം കാലിക്കടവിലെത്തി...ഇനി മെയ്‌ 15 ന് അവധിക്കാലം ആഘോഷിക്കാന്‍ കൊച്ചിയിലേക്ക് ...ഇവരുടെ സൌഹൃദവും സന്തോഷവും എന്നും നിലനില്‍ക്കട്ടെ ...
   
   
    തയ്യാറാക്കിയത്:ബാലന്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..