home
Total Visiters: 
മനക്കരുത്തിന്റെ വിജയവുമായി രാജീവന്‍ ലോട്ടറി ഏജന്‍സീസ്
6 years ago ..
കാലിക്കടവ്: കാലിക്കടവിലെ ലോട്ടറി വില്പനക്കാരനാണ്കാഞ്ഞിരിക്കീല്‍ രാജീവന്‍. കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷക്കാലമായി കാലിക്കടവിലെ നിത്യസാന്നിധ്യമാണ് ഇദ്ദേഹം. വിധിയെ തോല്‍പ്പിച്ച മനക്കരുത്തുമായാണ് രാജീവന്റെ ജീവിതം. നന്നേ ചെറുപ്പത്തിലെ പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു. കൈകള്‍ക്ക് ശേഷി അല്പം കുറവാണ്. പക്ഷെ വിധിയെ പഴിച്ച് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ രാജീവന്‍ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു വരുമാന മാര്‍ഗം കണ്ടെത്തണമെന്ന ചിന്തയിലാണ് ലോട്ടറി കച്ചവടം ആരംഭിച്ചത്. കൊണ്ട് നടന്നു വില്പന നടത്താന്‍ സാധിക്കാത്തത് കാരണം വില്പന മുച്ചക്രവണ്ടിയിലാക്കി. എല്ലാദിവസവും രാവിലെ തന്നെ ഇദ്ദേഹം കാലിക്കടവിലെത്തും. പഞ്ചായത്ത് കെട്ടിടത്തിന്റെ വടക്കുവശം ചേര്‍ത്ത് വണ്ടി ഒതുക്കി വച്ചാണ് ലോട്ടറി വില്പ്പന. പിലിക്കോട്ടുകാര്‍ക്ക് രാജീവന്‍ വെറുമൊരു ലോട്ടറിവില്‍പ്പനക്കാരന്‍ മാത്രമല്ല. വിശ്വസ്തതയോടെ എല്ലാകാര്യങ്ങളും എല്പ്പിക്കുവാന്‍ പറ്റുന്ന ആളുകൂടിയാണ്. പത്രക്കാര്‍ക്കുള്ള വാര്‍ത്തകളും, മറ്റുള്ളവര്‍ക്കുള്ള എഴുത്തുകളും എന്തിനധികം പണം വരെ പലരും ഇദ്ദേഹത്തെ ഏല്‍പ്പിച്ചു പോകുന്നു. ഇന്നുവരെ ഇതെല്ലാം കൈമാറുന്ന കാര്യത്തില്‍ ഒരു പരാതിക്കും രാജീവന്‍ ഇടയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കാലിക്കടവിലെത്തുന്നവര്‍ക്കെല്ലാം രാജീവന്‍ പ്രിയപ്പെട്ടയാളാകുന്നു. രജനിയാണ് രാജീവന്റെ ഭാര്യ. രതിന്‍രാജ്, രജിന എന്നിവര്‍ മക്കളും.
   
    എല്ലാം വിധിയെന്ന് പറഞ്ഞ് തളര്‍ന്നിരിക്കുന്നവര്‍ രാജീവന്റെ ജീവിതം കാണണം. ഇദ്ദേഹത്തിന്റെ മനക്കരുത്തിന്റെ വിജയം മാതൃകയാക്കണം.
   
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: വിജേഷ് ചന്തേര
Name:   m.v.m.nambiar
atmaviswasam,swabhimanam.all the best.
Posted on:   2011-09-14 20:21:11
Name:   Lithin
nice article.....
Posted on:   2011-09-14 20:21:11
Name:   vijayan vengayil, kalikkadave
very good articles in POST PETTI, PILICODE.... waiting for good news
Posted on:   2011-09-12 11:58:04
Name:   jayesh
ഇത് നമ്മുടെ സ്വന്തം രാജീവേട്ടന്‍...എന്നെയൊക്കെ എത്ര സഹായിച്ചിരിക്കുന്നു..നാട്ടിലില്ലാത്തത് കൊണ്ട് ഇപ്പോള്‍ കാണാറില്ല..അന്വേഷണം അറിയിക്കണം.... പോസ്റ്റ്‌ പെട്ടി കലക്കുന്നുണ്ട് കേട്ടോ.. വിജേഷിനും,ബാലനും ,വിനയന്‍ പിലിക്കൊടിനും,അനീഷേട്ടനും..ഇതിന്റെ പിന്നിലുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു
Posted on:   2011-09-04 13:17:12
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..