ഔഷധ സസ്യങ്ങളുടെ പച്ചപ്പില്‍ ആലപ്പി മുഹമ്മദലി
home
Total Visiters: 
ഔഷധ സസ്യങ്ങളുടെ പച്ചപ്പില്‍ ആലപ്പി മുഹമ്മദലി
6 years ago ..
തൃക്കരിപ്പൂര്‍: അത്തിയും ഇത്തിയും രുദ്രാക്ഷവുമുള്‍പ്പെടെ അപൂര്‍വയിനം ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ച് മാതൃകയാകുകയാണ് ആയിറ്റിയിലെ മുഹമ്മലി ആലപ്പി.രണ്ട് പതിറ്റാണ്ട് മുമ്പ് ആയിറ്റിയിലെ മണല്‍കുഴിയില്‍ ചരല്‍മണ്ണും ചുവന്ന മണലും നിറച്ച് കൃഷിക്കനുകൂലമാക്കിയാണ് സ്വന്തം വീട്ടുവളപ്പില്‍ ഔഷധ സസ്യങ്ങളുള്‍പ്പെടെ നൂറുകണക്കിന് മരങ്ങള്‍ പരിപാലിച്ചുപോരുന്നത്. മധ്യേഷ്യയില്‍ പ്രത്യേകിച്ച് അറേബ്യന്‍ നാടുകളിലും മണലാരണ്യങ്ങില്‍ മാത്രം കായ്ക്കുന്ന അത്തിയും ഔഷധച്ചെടികളായ ഇത്തി,രക്ചസ ചന്ദനം,വയമ്പ്,ബ്രഹ്മി,ഇന്തോനേഷ്യന്‍ മധുരപ്പുളി,പുത്തരിച്ചുണ്ട,ശംഖുപുഷ്പം,ആര്യവേപ്പ്,ശതാവരി തുടങ്ങിയവയും വന്‍മരങ്ങളാകുന്ന പേരാല്‍,ഞാവല്‍,മഞ്ചാടി എന്നിവയും ഇത്തിള്‍ വിഭാഗത്തില്‍പ്പെടുന്ന വിവിധ ചെടികളും താമര,ചെത്തി,നിശാഗന്ധി,എട്ടുതരം ചെമ്പരത്തികള്‍ ഇവയൊക്കെയും മുഹമ്മദലിയുടെ വീട്ടുവളപ്പിനെ ആകര്‍ഷകമാക്കുന്നു.ആകെയുള്ള 25 സെന്റ് ഭൂമിയില്‍ പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്.കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷനില്‍ കരാര്‍ ജോലിക്കായാണ് ആലപ്പുഴയില്‍ നിന്നും മൂന്നര പതിറ്റാണ്ട് മുമ്പാണ് ഇദ്ദേഹം മലബാറിലെത്തിയത്.വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ കൊച്ചു ലൈബ്രറിയും ഒന്നര ഇഞ്ച് മാത്രം വലുപ്പമുള്ള ഖുറാനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
   
    പടം--- മുഹമ്മദലി ആലപ്പി തന്റെ വീട്ടുവളപ്പിലെ അത്തിമരത്തിനു സമീപം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..