home
Total Visiters: 
ജാഥകളുടെ സഹയാത്രികനായി- പ്രകാശന്‍റെ ജൈത്രയാത്ര ...
6 years ago ..
കാലിക്കടവ്: ജാഥ ആരുടേതായാലും കാസര്‍ഗോട് ജില്ലയില്‍ നിന്നും പുറപ്പെടുന്ന ഒട്ടുമിക്ക ജാഥകളിലും പുത്തിലോട്ടു സ്വദേശിയായ പ്രകാശന്‍റെ സാന്നിധ്യമുണ്ടാകും. ഇത് കേട്ട് പ്രകാശനൊരു ജാഥാതൊഴിലാളിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ജാഥകളുടെ മുന്നില്‍ വരവറിയിക്കുന്ന അനൌണ്‍സ്മെന്റ് വാഹനത്തിലെ മൈക്ക് ഓപ്പറേറ്ററാണ് ഈ നാല്പ്പതുകാരന്‍. കഴിഞ്ഞ പതിനേഴുവര്‍ഷമായി പ്രകാശന്‍ ഈ മേഖലയില്‍ സജീവ സാന്നിധ്യമായിട്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംഘടനകളുടെയും ജാഥയായാലും മാണിയാട്ടെ ശോഭ ലൈറ്റ് ആന്‍റ് സൌണ്ട്സിനെയാണ് എല്പിക്കുന്നതെങ്കില്‍ പ്രകാശനായിരിക്കും അതിന്‍റെ ഓപ്പറേറ്റര്‍. വാഹന പ്രചരണജാഥ, കാല്‍നടജാഥ, ദേശീയ-സംസ്ഥാനതല ജാഥകള്‍ തുടങ്ങി നൂറുകണക്കിനു ജാഥകളുടെ അകമ്പടി വാഹനത്തില്‍ പ്രകാശന്‍ മൈക്ക് ഓപ്പറേറ്ററായിട്ടുണ്ട്. മാണിയാട്ടെ ശോഭ ലൈറ്റ് ആന്‍റ് സൌണ്ട്സില്‍ പതിനേഴു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്‌. മികച്ച പന്തല്‍ പണിക്കാരനായിട്ടും പ്രകാശന്‍റെ മിടുക്ക് കണ്ട് ഉടമ ബാലന്‍ ഇദ്ദേഹത്തെ ഓപ്പറേറ്റിംഗ് ജോലി ഏല്‍പ്പിച്ച് നല്‍കുകയായിരുന്നു. പ്രകാശനാണ് ഓപ്പറേറ്ററെങ്കില്‍ എത്ര ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയിലും വിളംബരം മുടങ്ങില്ലെന്ന് സംഘാടകര്‍ക്ക് ഉറപ്പാണ്. പിലിക്കോട് പഞ്ചായത്തംഗം ലതയാണ് ഭാര്യ. ഒരു പൊന്നോണക്കാലം കൂടി സമാഗതമാകുമ്പോള്‍ ക്ലബ്ബുകളുടെ ആഘോഷങ്ങളില്‍ ശബ്ദവും, വെളിച്ചവും നല്‍കി പൊലിമ കൂട്ടാന്‍ പ്രകാശന്‍ തയ്യാറായിക്കഴിഞ്ഞു.
   
    തയ്യാറാക്കിയത് : ബാലന്‍
Name:   sujithkayani
hello prakasettan enthokkeyaaaa
Posted on:   2011-09-25 09:24:03
Name:   Padmaraj Mavingil Chandran, Nileswar
A local website of Paduvalam beverige users union.
Posted on:   2011-09-10 09:20:13
Name:   kayooran
vinayan mashe nokikkkolluuu ningade situmm hak cheyyummmm
Posted on:   2011-09-04 13:18:38
Name:   katilola
very gooodddd
Posted on:   2011-09-04 13:18:38
Name:   kudiveeran
haha prakashettaaaaaaa endunndddd ballettaaaaannn evideee
Posted on:   2011-09-04 13:18:38
Name:   ellulukki
nallaaa varthaaaa parkashettaaa sukhamalllee
Posted on:   2011-09-04 13:18:38
Name:   karthyayani
nallaaaaa yatrakkaaarannnn prakashannn mike balanu sukam thannayalleeee
Posted on:   2011-09-04 13:17:12
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..