നന്ദകുമാറിന്റെ 'പകര്‍ച്ച' 50 വേദികള്‍ പിന്നിട്ടു
home
Total Visiters: 
നന്ദകുമാറിന്റെ 'പകര്‍ച്ച' 50 വേദികള്‍ പിന്നിട്ടു
6 years ago ..
കാലിക്കടവ്: മദ്യത്തിനെതിരെയുള്ള ഏകാപാത്ര നാടകം 'പകര്‍ച്ച'യുമായി നന്ദകുമാര്‍ മാണിയാട്ട് അന്‍പത് വേദികള്‍ പിന്നിട്ടു. യാദൃശ്ചികമായി മദ്യത്തിന് അടിമപ്പെട്ട ഒരു കുടുംബനാഥന്‍റെ കഥയാണ് ഈ നാടകത്തിലൂടെ പറയുന്നത്. ചടങ്ങുകളിലെ മദ്യപാനം നാട്ടുനടപ്പായി മാറിയപ്പോള്‍ സ്വന്തം വീടിന്‍റെ കോണ്‍ക്രീറ്റ് ജോലിക്കായി വേലായുധന്‍ എന്ന കുടുംബനാഥനും കുപ്പി പൊട്ടിക്കേണ്ടി വരുന്നു. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അന്നയാള്‍ ആദ്യമായി മദ്യത്തിന്‍റെ രുചിയറിയുന്നു.പിന്നീട് ഇദ്ദേഹത്തിന്റെ വീട് തന്നെ മദ്യപാന കേന്ദ്രമായി മാറി. ഭാര്യക്കും മകള്‍ക്കും മുന്നില്‍ മദ്യപാനത്തിന്റെ വിളയാട്ടം. കൂട്ട് കൂടി കുടിക്കാന്‍ എത്തിയവരുടെ ലക്‌ഷ്യം വഴിമാറി സ്വന്തം മകളുടെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ പോലും വേലായുധന്‍ ഒന്നും അറിയുന്നില്ല. ഒടുവില്‍ ഭാര്യയും മകളും കെട്ടിത്തൂങ്ങിയപ്പോള്‍ ശവം ദഹിപ്പിക്കാനുള്ള ചിരട്ടയ്ക്ക് പോലും വേലായുധന് മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടി വരുന്നു. അപ്പോഴാണ് നാടകക്കാരന്‍ പറയുന്നത് ഈ പടുവേഷം കെട്ടരുത് എന്ന്. നാല്പത്തിയഞ്ച് മിനുട്ടാണ് നാടകത്തിന്‍റെ ദൈര്‍ഘ്യം. അനില്‍ നടക്കാവിന്റെതാണ്‌ നാടക രചന. സംഗീതം രാജേഷ്‌ പിലിക്കോട്‌. പുതിയ ബുദ്ധന്‍ എന്ന പുതിയ നാടകത്തിന്‍റെ പരിശീലനത്തിലാണ് നന്ദകുമാര്‍ ഇപ്പോള്‍.
Name:   m.v.m.nambiar
ottayan nadakathiloode samuhathe kannu thurappikkan kazhinjal kalakaran vijayikkunnu.
Posted on:   2012-07-07 18:19:51
Name:   രാജേഷ്‌ കുമാര്‍
ഞാന്‍ വളരെയധികം സന്തോഷിക്കുന്നു .കാരണം ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ നിന്ന് എടുത്ത്തുമാറെണ്ട സമയം കഴിഞ്ഞു ..നാടകം എഴുതിയ വെക്ത്തിക്കും .അഭിനയിച്ച വെക്ത്തിക്കും എന്റെ ഹാരാര്‍പ്പണം.എനിയങ്ങിലും ജനങള്‍ മദ്യത്തില്‍ മോചനം ഉണ്ടാകട്ടെ .കുടുംബം സന്തോഷിക്കട്ടെ
Posted on:   2012-06-23 09:59:25
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..