home
Total Visiters: 
കണ്ണാടികള്‍ കമനീയമാകുന്നു രാജേഷിന്റെ കരവിരുതില്‍
6 years ago ..
കാലിക്കടവ്: രാജേഷിന്‍റെ കരവിരുതില്‍ പിറന്ന കണ്ണാടികള്‍ കണ്ടാല്‍ ആരുമൊന്നും നോക്കിപ്പോവും. കണ്ണാടിക്കുള്ളിലേക്ക്മാത്രമല്ല, അതിന്‍റെ രൂപ ഭംഗിയിലേക്കും.... എച്ചിക്കൊവ്വല്‍ സ്വദേശിയും, കാഞ്ഞങ്ങാട് സി ആര്‍. എസ് ഫാര്‍മയിലെ ഉദ്യോഗസ്ഥനുമായ ടി .വി രാജേഷാണ് കരവിരുതില്‍ കമനീയമായ കണ്ണാടികള്‍ ഉണ്ടാക്കുന്നത്‌. ഇദ്ദേഹത്തിന്റെ ഒഴിവു സമയ വിനോദമാണ്‌ ഇത്. പ്ലൈവുഡിന്‍റെ പാഴായി കളയുന്ന ചീളുകളാണ് കണ്ണാടികളുടെ ഫ്രെയിം. ഈ ഷീറ്റില്‍ പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചാണ് രൂപങ്ങള്‍ ഉണ്ടാക്കുക. ഇതിനുള്ളില്‍ വിവിധ ആകൃതികളില്‍ മുറിച്ചെടുക്കുന്ന കണ്ണാടികള്‍ ഉറപ്പിക്കുന്നു. വാല്‍ക്കണ്ണാടികളും, പിറകില്‍ സ്റ്റാന്റ് ഉള്ളവയും, പേഴ്സില്‍ വയ്ക്കാവുന്നവയുമെല്ലാം കണ്ണാടികളുടെ കൂട്ടത്തിലുണ്ട്. പക്ഷെ കണ്ണാടികള്‍ ഇദ്ദേഹം വില്‍ക്കാറില്ല. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടാല്‍നിര്‍മ്മിച്ച്‌ നല്‍കുമെന്ന് മാത്രം. തുണികൊണ്ടുള്ള പാവകള്‍, വൈക്കോല്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍,ഈയ്യാം പാറ്റകളുടെ ചിറകുകള്‍ കൊണ്ടുള്ള ചിത്ര രൂപങ്ങള്‍ എന്നിവയിലൂടെയെല്ലാം ഈ മുപ്പത്തിയേഴുകാരന്‍ കരവിരുതിന്റെ വൈവിധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
   
    റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..