home
Total Visiters: 
ബാബുവിന്റെ അലങ്കാറില്‍ പുതിയ അതിഥികള്‍
7 years ago ..
കാലിക്കടവ്: എച്ചിക്കൊവ്വല്‍ സ്വദേശിയായ പി പി ബാബുവിന്റെ അലങ്കാര്‍ അക്വേറിയം അപൂര്‍വങ്ങളായ അലങ്കാര മത്സ്യങ്ങള്‍ നിറഞ്ഞതാണ്‌. ചന്തേര ഗവ :യു പി സ്കൂള്‍ പരിസരത്തു പ്രവര്‍ത്തിക്കുന്ന ഈ അക്വേറിയത്തിലേക്ക് കഴിഞ്ഞ ദിവസം രണ്ടു രണ്ടു ഭീമന്‍ 'കൊഞ്ചുകളെത്തി. കവ്വായിക്കായലില്‍ നിന്ന് പിടികൂടിയ പേരും കയ്യന്‍ കൊഞ്ചുകളാണ് ഇവ. കായലുകളില്‍ അപൂര്‍വമായി മാത്രം കാണുന്ന ഇവ കാഴ്ചക്കാരില്‍ കൌതുകം നിറയ്ക്കുന്നു. 36 ഇഞ്ച് നീളമുണ്ട് ഈ കൊഞ്ചിന്. ഇതില്‍ 26 ഇഞ്ച് ഇതിന്റെ കയ്യിന്റെ നീളമാണ്. ഒരുകിലോയാണ് ഒന്നിന്റെ ഭാരം. പ്രവാസിയായ ബാബു ഒന്നര വര്‍ഷം മുന്‍പാണ് അലങ്കാര്‍ അക്വേറിയം ആരംഭിച്ചത്. മത്സ്യങ്ങള്‍ മാത്രമല്ല അക്വേറിയത്തിനാവശ്യമായ എല്ലാവിധ സാധനങ്ങളും ഇദ്ദേഹത്തിന്റെ കടയിലുണ്ട്. പ്രദര്‍ശനങ്ങളിലും അലങ്കാര മത്സ്യങ്ങളുമായി ബാബു എത്താറുണ്ട്. വിവിധതരം അലങ്കാര കോഴികളും, പക്ഷികളും ബാബുവിന്റെ പക്കലുണ്ട്.
   
    റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌
    ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..