home
Total Visiters: 
കരവിരുതിന്‍റെ ശില്പ വിസ്മയങ്ങള്‍
5 years ago ..
കാലിക്കടവ്: പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ കരവിരുതില്‍ ശില്പ വിസ്മയങ്ങള്‍ ഒരുക്കി സഹോദരങ്ങള്‍ കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്നു. പിലിക്കോട് കോതോളിയിലെ നരേന്ദ്രനും, മധുവുമാണ് ഈ ശില്‍പികള്‍.., ദേശീയ പാതയിലൂടെ കടന്നു പോകുമ്പോള്‍ കാലിക്കടവിനും, കരിവെള്ളൂരിനും ഇടയില്‍ ആണൂരിലുള്ള ഇവരുടെ പണിശാലയിലേക്ക് ആരുമൊന്ന് നോക്കിപോകും. മരത്തില്‍ കൊത്തിയെടുത്ത ജീവന്‍ തുടിച്ചു നില്‍ക്കുന്ന ശില്പങ്ങളാണ് ഈ പണിശാലയെ ശ്രദ്ധേയമാക്കുന്നത്. മരത്തില്‍ കൊത്തിയെടുത്ത നരസിംഹ രൂപത്തിന്റെ അവസാന മിനുക്ക്‌ പണിയിലാണ് ഇവരിപ്പോള്‍..., നിരവധി തെയ്യക്കോലങ്ങള്‍ ഇവര്‍ പണിശാലയില്‍ കൊത്തിവച്ചിട്ടുണ്ട്. പൊട്ടന്‍ തെയ്യത്തിന്റെ വലിയ രൂപം നേരത്തെ തന്നെ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ൧൯൭൯ ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ മുത്തച്ഛന്‍ കണ്ണന്‍ കേരള വര്‍മ്മന്‍, അച്ഛന്‍ കെ.വി കുഞ്ഞമ്പു എന്നിവരില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ഇരുവര്‍ക്കും ഈ കരവിരുത്. ക്ഷേത്രങ്ങളിലെക്കാവശ്യമായ മുഖയാമങ്ങള്‍ കൊത്തുന്നതിലും ഇവര്‍ക്കുള്ള വൈദഗ്ദ്യം മികച്ചതാണ്.
    ഫോട്ടോ:അജേഷ് കരക്കേരു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..