home
Total Visiters: 
ട്രാക്കില്‍ വിജയക്കൊയ്ത്ത്ബാ ലകൃഷ്ണന് കരുത്ത് 'ഇളനീര്‍'
6 years ago ..
ചന്തേര : മനക്കരുത്തുമായി രോഗത്തെ മറികടന്ന് ട്രാക്കില്‍ വിജയങ്ങള്‍ കൊയ്യുകയാണ് ചന്തേരയിലെ പാലായി ബാലകൃഷ്ണന്‍ . അന്നാഹാരമില്ലാതെ ജീവിതത്തിലും,ഓട്ടത്തിലും നടത്തത്തിലുമെല്ലാം വിജയങ്ങള്‍ കൊയ്യുകയാണ് ഇദ്ദേഹം. നിശ്ചയദാര്‍ഡ്യം കൊണ്ട് രോഗത്തെ കീഴ്പ്പെടുത്തി മുന്നേറുന്ന ബാലകൃഷ്ണന്റെ ജീവിത കഥ ഇങ്ങനെ .......
   
    തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ആലുംവളപ്പിലാണ് ബാലകൃഷ്ണന്‍ കളിച്ചു വളര്‍ന്നത്‌. ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിയോടായിരുന്നു കമ്പം. എടാട്ടുമ്മല്‍ സുഭാഷ് ക്ലബ്ബിന്റെ കളിക്കാരനായി സെവന്‍സില്‍ തിളങ്ങുമ്പോഴാണ് ഇദ്ദേഹം രോഗ വിവരം അറിഞ്ഞത്. ഗ്യാസ്ട്രോ ഇസോഫാഗിയന്‍ റിഫ്ലെക്സ് ഡിസീസ് എന്ന അപൂര്‍വ രോഗമാണ് ബാലകൃഷ്ണന് പിടിപെട്ടത്‌ . കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. പിന്നീട് പ്രകൃതി ചികിത്സയിലേക്ക് നീങ്ങി. ഇതോടെ ഭക്ഷണ ക്രമത്തിലും മാറ്റം വന്നു. അരിയാഹാരം ഘട്ടം ഘട്ടമായി പൂര്‍ണ്ണമായി ഉപേക്ഷിച്ചു. ദിവസവും നാല് ഇളനീരും, അല്‍പ്പം പച്ചക്കറിയും, മൂന്നു ലിറ്റര്‍ വെള്ളവുമാണ് ഇന്ന് ബാലകൃഷ്ണന്റെ ഭക്ഷണം. പ്രഭാത വ്യായാമവും, യോഗയും, ഓട്ടവും, നടത്തവുമായി ദിവസവും രണ്ടുമണിക്കൂര്‍ ചിലവഴിക്കും. കണ്ണൂര്‍ കളക്ട്രേറ്റില്‍ റവന്യൂ വിഭാഗത്തില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റായ ഇദ്ദേഹം രോഗത്തില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറായിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് കാസര്‍ഗോഡ്‌ നിന്നും സ്ഥലം മാറി കണ്ണൂരില്‍ എത്തിയതോടെയാണ് ഇദ്ദേഹം ട്രാക്കിന മത്സരങ്ങളിലേക്ക് ഇറങ്ങിയത്‌. സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയില്‍ ബാലകൃഷ്ണന്‍ മത്സര രംഗത്തേക്കിറങ്ങി. ഇതിനോടകം ഈ കായികതാരം വാരിക്കൂട്ടിയത് നിരവധി മെഡലുകലാണ്. മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഏഷ്യാഡില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനവും, പത്തു കിലോമീറ്റര്‍ റോഡ്‌റെയ്സില്‍ മെഡലും നേടി. തുടര്‍ന്നിങ്ങോട്ട്‌ ബാലകൃഷ്ണന്‍ ജൈത്ര യാത്ര തുടരുകയാണ് രോഗത്തെ തോല്‍പ്പിച്ച മനസ്സും ഇളനീരിന്റെ കരുത്തുമായി........
   
   
    തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട്
    ഫോട്ടോ : വിജേഷ് ചന്തേര
Name:   m.v.m.nambiar
thalaratha manassum atmaviswasavum muthalmudakkulla vijayannu sarvamangalangalum nerunnu.
Posted on:   2011-09-14 20:21:11
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..