home
Total Visiters: 
മരങ്ങള്‍ നട്ട്....മരങ്ങള്‍ കാത്ത് 'പടോളി രവി '
7 years ago ..
പടുവളം: പരിസ്ഥിതി സ്നേഹം വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് പിലിക്കോട് എക്കച്ചിയിലെ 'പടോളി രവി '.പാതയോരത്ത് മരങ്ങള്‍ നട്ട് വളര്‍ത്തുക എന്നത് ജീവിത ദൌത്യമാക്കി മാറ്റിയിരിക്കുകയാണ് ഈ 42 കാരന്‍. ദേശീയ പാതയോരത്ത് പടുവളത്തിലാണ് രവി നട്ടുവളര്‍ത്തിയ മരങ്ങള്‍ പച്ചപ്പ്‌ നിറച്ചു നില്‍ക്കുന്നത്. നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനാധാരമായ സസ്യസമ്പത്ത് കാത്ത് സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് തിരിച്ചറിഞ്ഞാണ്‌ ഈ പരിസ്ഥിതി സ്നേഹി മരങ്ങള്‍ നട്ട് തുടങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയ ഇദ്ദേഹം 12 വര്‍ഷം മുന്‍പാണ് തന്റെ 'വഴിയോര തണല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.മരത്തൈകള്‍ നടുകയും അവയ്ക്ക് പതിവായി വെള്ളം നനയ്ക്കാന്‍ എത്തുകയും ചെയ്യുന്ന രവിയെ തുടക്കത്തില്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇതിലൊന്നും തളരാതെ രവി ,നട്ടമരങ്ങളെ കാത്തുപോന്നു.ഇന്ന് ആദ്യം നട്ട തൈകളെല്ലാം വലിയ മരങ്ങളായി കഴിഞ്ഞു. ബദാം,മാവ്,പേര ,വേപ്പ് എന്നിവയെല്ലാം മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി പടുവളത്തില്‍ ഹരിതകാന്തി നിറച്ചുനില്‍ക്കുന്നു. ഈ മരങ്ങളിലെല്ലാം രവി സംരക്ഷണ സന്ദേശം തൂക്കിയിട്ടിട്ടുണ്ട്. പടുവളത്തില്‍ തന്നെ സി .ആര്‍.സി ക്ലബ്ബു പരിസരത്ത് ഔഷധ സസ്യങ്ങള്‍ നട്ട് വളര്‍ത്താനുള്ള ശ്രമത്തിലാണ് രവിയിപ്പോള്‍.കോണ്‍ക്രീറ്റ് തൊഴിലാളിയായ ഇദ്ദേഹം എല്ലാ ദിവസവും താന്‍ നട്ട മരങ്ങള്‍ക്ക് അരികിലെത്തും. അവയ്ക്കരികില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് രവി പറയുന്നു.ഇപ്പോള്‍ ആരും ഈ പരിസ്ഥിതി സ്നേഹിയെ പരിഹസിക്കാറില്ല മാത്രമല്ല പലരും ആദരിക്കാനും തുടങ്ങിയിരിക്കുന്നു.നല്ലൊരു കവിതാസ്വാദകന്‍ കൂടിയാണ് രവി.നന്നായി കവിതകള്‍ ആലപിക്കുകയും ചെയ്യും.
    ഇവിടെ മരത്തൈകള്‍ നടുന്നതും.വെള്ളവും,വളവും നല്‍കി അവയെ വളര്‍ത്തിയെടുക്കുന്നതും രവിക്ക് മാത്രം വേണ്ടിയല്ല നമ്മള്‍ക്ക് ഓരോര്‍ത്തര്‍ക്കും,വരും തലമുറയ്ക്കും കൂടി വേണ്ടിയാണ്.ഇദ്ദേഹം നടത്തുന്ന ഈ മഹത്തായ കര്‍മം കണ്‍ കുളിര്‍ക്കെ കാണുക ....മാതൃകയാക്കുക...നമ്മുടെ നാട് പച്ചപിടിക്കട്ടെ ...രവി മരത്തിനു മുകളില്‍ തൂക്കിയിട്ട ഈ സന്ദേശം കൂടി ഓര്‍മ്മപ്പെടുത്തുന്നു ..''മരമില്ലെങ്കില്‍ നാമില്ല '
    തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട്
    ഫോട്ടോ :ഫോക്കസ് കാലിക്കടവ്
Name:   Kelu Ponmaleri,Eravil,Pilicode
Remarkable job.Best wishess
Posted on:   2011-09-25 09:24:03
Name:   navaneeth
madhyathinte nattile paristhithi snehi
Posted on:   2011-09-18 18:47:28
Name:   hareesh
A goood job done by all of u........... and my machuuuu is star.....
Posted on:   2011-09-18 18:47:28
Name:   Pushparaj eravil
enikk raviye nannayi ariyaam. enne avanum ariyamennu vishwasikkunnu...avanu kavithakaleyum orupad ishtamanu..manappadavum anu..avante kavitha parayanavum nammil kavithaye aradhikkanulla prajodhanam undakkunnu...thank u dear and near (especially aneesh focus)
Posted on:   2011-09-18 18:47:28
Name:   m.v.m.nambiar
parisaravadikalalla parisarasnehikale anu nammude nattinnu vendathu.
Posted on:   2011-09-16 10:06:41
Name:   ramachandran kannur
ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ല .പക്ഷെ എല്ലാ ദിവസവും ഞാന്‍ പോസ്റ്റ്‌പെട്ടി നോക്കും.ഒരു ദിവസം എന്ത് പറ്റി?വാര്‍ത്തകള്‍ കണ്ടില്ല .ഇനി ഈ വാര്‍ത്തയെ കുറിച്ച് ആല്‍മരം മുറിച്ച നാട്ടില്‍ നിന്നും ഇങ്ങനെ ഒരു വാര്‍ത്ത കേട്ടതില്‍ സന്തോഷം .രവിയെ നമിക്കുന്നു.ഇങ്ങനെയുള്ള കാര്യങ്ങള്‍ ലോകം അറിയണം.എത്ര സുന്ദരമാണ് അറിഞ്ഞിടത്തോളം നിങ്ങളുടെ പിലിക്കോട്..ഇതിലൂടെ ഞാനും ഇപ്പോള്‍ ഒരു പിലിക്കോട്ടു കാരനാകുന്നുണ്ടോ എന്ന് സംശയം.പോസ്റ്റ്‌ പെട്ടിക്കാരെ ഇതുവരെ കണ്ടില്ലല്ലോ. അഭിപ്രായം അറിയിക്കാന്‍ മറ്റു സ്ഥലം ഇല്ലാത്തതിനാലാണ് ഇവിടെ കുറിച്ചത് ..മുന്നോട്ടു പോവുക ദൈവങ്ങളുടെ നാടല്ലെ നിങ്ങളുടേത് ദൈവാനുഗ്രഹം ഉണ്ടാകും..ഒരു നാള്‍ അവിടേക്ക് വരാം ....
Posted on:   2011-09-16 10:06:41
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..