home
Total Visiters: 
ഓര്‍മ്മകളുടെ ഓണ തിരക്കിലലിഞ്ഞ് മൊയ്തുക്ക
5 years ago ..

    ചെറുവത്തൂര്‍::;'പച്ചക്കറികള്‍,അടക്ക,വെറ്റില,ചട്ടി,തുണിത്തരങ്ങള്‍ ,.....വരൂ... വരൂ..വരൂ. ആള്‍ത്തിരക്കിന്‍റെ ആരവങ്ങളേക്കാള്‍ ഉച്ചത്തിലായിരുന്ന ഓണനാളിലെ ആ വിളികള്‍ കാതില്‍ മുഴങ്ങുകയാണ്. ഇന്ന് ആളും ആരവവും ഇല്ല. വല്ലവരും വന്നെങ്കിലായി''.....ചെറുവത്തൂര്‍ കൊവ്വലിലെ ആഴ്ച ചന്തയില്‍ ഷീറ്റ് കെട്ടിമറിച്ച പന്തലിലെ തൂണില്‍ ചാരി നിന്ന് പഴയ കാലം ഓര്‍ത്തെടുക്കുകയായിരുന്നു മൊയ്തുക്ക.പേര് മൊയ്തു എന്നാണെങ്കിലും എല്ലാവരും മൊയ്തുക്കയെന്നേ വിളിക്കൂ.വയസ്സ് 82 കഴിഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ഈ ചന്തയിലെ സാന്നിധ്യമാണ് പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം.തിങ്കളാഴ്ച ചന്തയുണ്ടെങ്കില്‍ തുണികള്‍ നിറച്ച കെട്ടുമായി മൊയ്തുക്കയെത്തിയിരിക്കും. നന്നേ ചെറുപ്പത്തില്‍ ഉപ്പയുടെ കൈപിടിച്ചെത്തിയതാണ് ഈ ചന്തയില്‍.., പിന്നീടത്‌ പതിവായി.പഴയ കാലത്തെ ചന്തയെ കുറിച്ച്‌ ചോദിച്ചാല്‍ ഇദ്ദേഹം വാചാലനാകും.''ഇന്നത്തെ ബസാറിലെ തുണി പീട്യെനക്കാളും പവറായിരുന്നു അന്‍റെ ചന്തയിലെ തുണി കച്ചോടത്തിന്''....പറയുമ്പോള്‍ തന്നെ മോയ്തുക്കയുടെ കണ്ണുകളില്‍ ആ പഴയ ഓണക്കാലം മിന്നിമറയുന്നത്‌ കാണാം. ഇന്ന് പ്രതീക്ഷയുടെ വഴിക്കണ്ണുമായി ആളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. വല്ല മാക്സിയോ തോര്‍ത്തോ വിറ്റുപോയാലായി.ചിലപ്പോള്‍ പയ്യന്നൂരില്‍ നിന്നും ഇവിടെവരെയെത്തിയ വണ്ടിക്കൂലി പോലും കിട്ടില്ല. ആള്‍ത്തിരക്കില്‍ അലിഞ്ഞുചേരുന്ന പയ്യന്നൂരിന്‍റെ പാതയോരങ്ങളില്‍ എവിടെയെങ്കിലും നിരത്തി വച്ചാല്‍ അപ്പോള്‍ തന്നെ വിറ്റു പോകുന്നതേയുള്ളൂ ഇദ്ദേഹത്തിന്‍റെ പക്കലുള്ള തുണിത്തരങ്ങള്‍.,പക്ഷെ അതല്ലല്ലോ മോയ്തുക്കയും ചന്തയും തമ്മിലുള്ള ബന്ധം.കച്ചവടം നടന്നാലും ഇല്ലെങ്കിലും കഴിയാവുന്നിടത്തോളം കാലം ഈ യാത്ര തുടരും അത്രമാത്രം..മൊയ്തുക്ക പറഞ്ഞു വച്ചു.എന്നിട്ട് ഒരു ചോദ്യവും അല്ലാ ഓണായിറ്റ് ഇങ്ങക്കൊന്നും വേണ്ടേ.ആ ചോദ്യം അത് വഴി വന്നവരോടെല്ലാം ചോദിച്ച് കൊണ്ടേയിരുന്നു ....... തയ്യാറാക്കിയത്:വിനയന്‍ പിലിക്കോട്
    ഫോട്ടോ:രാഹുല്‍ ഉദിനൂര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..