home
Total Visiters: 
കൌതുകമായി കുപ്പിക്കുള്ളിലെ കോണി
5 years ago ..
കാലിക്കടവ്: പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന് മുന്‍വശത്തെ ദേവീവിലാസം ഹോട്ടലില്‍ എത്തുന്നവരില്‍ കൌതുകം നിറയ്ക്കുകയാണ് കുപ്പിക്കുള്ളിലൊരുക്കിയ 'കോണി'. ഹോട്ടല്‍ ഉടമ എം വി പവിത്രന്‍റെ കരവിരുതിലാണ് കോണി കുപ്പിക്കുള്ളിലായത്. കുപ്പി പൊളിച്ച് ഒട്ടിച്ചു ചേര്‍ക്കാതെ വായു വിസ്താരം കുറഞ്ഞ കുപ്പിയില്‍ മരം കൊണ്ടുള്ള ചെറിയ കോണി എങ്ങനെ എത്തി എന്നതാണ് എല്ലാവരിലും കൌതുകം നിറയ്ക്കുന്നത്. കോണിപ്പടികള്‍ ആണിയടിച്ച് ചേര്‍ത്ത് വച്ചിരിക്കുന്നത് പോലെയാണ് ഉള്ളത്. ഒരാഴ്ചത്തെ ശ്രമഫലമായാണ് രണ്ട് കുപ്പികള്‍ക്കുള്ളില്‍ ഇത്തരത്തില്‍ പവിത്രന്‍ കോണികള്‍ നിര്‍മ്മിച്ചെടുത്തത്. അപൂര്‍വങ്ങളായ നിരവധി നാണയങ്ങളുടെ ശേഖരത്തിന് ഉടമയായ പവിത്രനെ പോസ്റ്റ്‌ പെട്ടി നേരത്തെ പരിചയപ്പെടുത്തിയിരുന്നു.
   
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..