home
Total Visiters: 
അജേഷിന്റെ നാണയ ശേഖരത്തില്‍ അപൂര്‍വതയുടെ കിലുക്കം
6 years ago ..
കാലിക്കടവ്: ഓട്ടമുക്കാലും, ഒരു പൈസയും, രണ്ടു പൈസയും എല്ലാം കണ്ടിട്ടില്ലാത്ത പുതുതലമുറയില്‍ പെട്ട കുട്ടികള്‍ക്ക് മുന്നില്‍
    ഇത്തരം നാണയങ്ങളുടെ നിറക്കാഴ്ച ഒരുക്കുകയാണ് അജേഷ് കരക്കേരു. ഇന്ത്യയിലെ പഴയകാല നാണയങ്ങളും, വിദേശ നാണയങ്ങളും ഒക്കെയായി നൂറുകണക്കിന് അപൂര്‍വ നാണയങ്ങള്‍ ഉണ്ട് അജേഷിന്റെ കയ്യില്‍ .നാണയങ്ങള്‍ മാത്രമല്ല ആയിരത്തോളം സ്റ്റാമ്പുകളും ഈ യുവാവിന്റെ പക്കലുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയതാണ്‌ അജേഷിന്റെ ഈ വിനോദം. വിദേശത്ത്‌ നിന്നുമെത്തുന്നവരില്‍ നിന്നാണ് നാണയങ്ങളും, സ്റ്റാമ്പുകളും അജേഷ് കൂടുതലായും ശേഖരിക്കുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ നാണയങ്ങളെ കുറിച്ചുള്ള പാഠഭാഗം പഠിപ്പിച്ചു തുടങ്ങുമ്പോള്‍ പ്രദേശത്തെ വിദ്യാലയങ്ങളിലെ അധ്യാപകരില്‍ പലരും അജേഷിനെ തേടിയെത്തും. ഇങ്ങനെ നൂറോളം നാണയ പ്രദര്‍ശനം അജേഷ് നടത്തിയിട്ടുണ്ട്.
Name:   O T ABDUL AZEEZ DUBAI UAE
ajesh good work keep it up
Posted on:   2011-10-02 18:30:39
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..