home
Total Visiters: 
അണിയലങ്ങള്‍ ഒരുക്കി ,തോറ്റം പാട്ടുകള്‍ പാടി കുഞ്ഞിരാമന്‍ വൈദ്യര്‍
6 years ago ..
കാലിക്കടവ്: അറുപത്തിയെട്ടുകാരനായ പിലിക്കോട് വയലിലെ വി. കുഞ്ഞിരാമന്‍വൈദ്യര്‍ കഴിഞ്ഞ അന്‍പത്തിമൂന്ന് വര്‍ഷക്കാലമായി തെയ്യാട്ട സ്ഥലങ്ങളിലെ സജീവസാന്നിധ്യമാണ്. തെയ്യച്ചമയങ്ങള്‍ ഒരുക്കുന്നതില്‍ വൈദ്യര്‍ക്ക്‌ പ്രത്യേകം കരവിരുതുണ്ട്. മറ്റൊരു തെയ്യക്കാലം കൂടി പടിവാതില്‍ക്കല്‍ എത്തിയതോടെ പലര്‍ക്കും എത്തിച്ചു നല്‍കേണ്ട അണിയലങ്ങളുടെ അവസാനവട്ട മിനുക്ക്‌ പണിയിലാണ് ഇദ്ദേഹം. തെയ്യച്ചമയങ്ങള്‍ മാത്രമല്ല നിരവധി തെയ്യക്കോലങ്ങളുടെ കമനീയമായ രൂപങ്ങളും ഇദ്ദേഹം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ പലതവണ വൈദ്യരുടെ കരവിരുത് കടല്‍കടക്കുകയും ചെയ്തു. കരവിരുത് മാത്രമല്ല എല്ലാ തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ടുകളും വൈദ്യര്‍ക്ക്‌ മന:പാഠമാണ്. അതുകൊണ്ട് തന്നെ ഒളവറമുതല്‍ മുനയന്‍കുന്ന് വരെയുള്ള കളിയാട്ടസ്ഥലങ്ങളിലെല്ലാം തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍ ഇദ്ദേഹം ഉണ്ടാകും. മുഖത്തെഴുത്തിന്റെ കാര്യത്തിലും വൈദ്യരുടെ കൈവഴക്കത്തിനോപ്പം എത്തുന്നവര്‍ ചുരുക്കമാണ്. നിരവധി പെരുങ്കളിയാട്ടങ്ങളില്‍ പ്രധാന തെയ്യക്കോലത്തിന് ഇദ്ദേഹം മുഖത്തെഴുതിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നും എത്തിയ നിരവധിപേര്‍ തെയ്യങ്ങളെകുറിച്ച് പഠിക്കാന്‍ വൈദ്യരെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കക്കാരായ ആഷ്ലി, ഫ്രീമാന്‍, ജപ്പാന്‍ കാരിയായ മയൂരികോക്ക എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം. കാലിക്കടവിലാണ് ഇദ്ദേഹത്തിന്റെ വൈദ്യശാല. വൈദ്യം പാരമ്പര്യമായി കിട്ടിയതാണ്. അമ്മാവനായ പ്രശസ്തതെയ്യം തെയ്യംകലാകാരന്‍ നര്‍ത്തകരത്നം കൊടക്കാട് കണ്ണന്‍പെരുവണ്ണാന്‍. കരിവെള്ളൂരിലെ കുട്ട്യമ്പു മണക്കാടന്‍ എന്നിവരില്‍ നിന്നാണ് ഇദ്ദേഹം വൈദ്യം പഠിച്ചത്. ഇരുവരുടെയും മരണശേഷം സമ്പന്നമായ ആ വൈദ്യപാരമ്പര്യം വൈദ്യരില്‍ കൂടിയും നിലനില്‍ക്കുന്നു.
   
    ഓര്‍മ്മയുടെ പേളിക തുറന്നു ആഹ്ലാദത്തിന്റെ അണിയലങ്ങള്‍ പൊടിതട്ടി മിനുക്കുന്ന ഗ്രാമോത്സവക്കാലമായി മറ്റൊരു കളിയാട്ടക്കാലം കൂടിയെത്തിയതോടെ കുഞ്ഞിരാമന്‍വൈദ്യര്‍ക്ക്‌ ഇനി തിരക്കിന്റെ നാളുകളാണ്. കളിയാട്ട സ്ഥലങ്ങളില്‍ നിന്നും കളിയാട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര..... പുരാവൃത്തം പാടി തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍...... തിരുനൃത്തം ചെയ്യുന്ന ദേവചൈതന്യങ്ങളെ അണിയിച്ചൊരുക്കാന്‍
Name:   dheeru
dear postpetti team enikku malayaalam type vashamilla athukond mangleeshil type cheyyaam ivide abhipraayam rekhappedutthaan ingne oru idam ulla kaaryam arinjilla ithinte layoutum,ningalude ezhutthukalum okkey sooppeeeeeeeeeeer....oru dinapathram poleyaanu innu njangalil palarkkum postpetti...vaartthakal ennum updatecheyyanam.....oru maattam nirdeshikkunnu ariyippukalum olappanthum maatti mattenthenkilum cheythoode...birthday wishes angane enthenkilum.....
Posted on:   2011-10-20 20:12:38
Name:   jijesh
ratheesh u r right
Posted on:   2011-10-20 20:12:45
Name:   ratheesh
കുഞ്ഞിരാമന്‍ വൈദ്യരെ കുറിച്ചുള്ള വാര്‍ത്ത വായിച്ചു .നന്നായി ഇത് പോലുള്ളവരെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന പോസ്റ്റ് പെട്ടിക്കു അഭിനന്ദനങള്‍
Posted on:   2011-10-20 20:12:51
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..