home
Total Visiters: 
പവിത്രന്‍ കാത്തു സൂക്ഷിക്കുന്നു കാലത്തിന്‍റെ അടയാളങ്ങള്‍...
7 years ago ..
കാലിക്കടവ്: ആയിരത്തിലധികം നാണയങ്ങളുള്ള വലിയൊരു നാണയശേഖരത്തിന് ഉടമയാണ് കാലിക്കടവിലെ എം .വി പവിത്രന്‍. ഈ യുവാവിനിത് കേവലമൊരു വിനോദം മാത്രമല്ല. വിജ്ഞാനത്തിനുള്ള വഴി കൂടിയാണ്. താന്‍ ശേഖരിക്കുന്ന ഓരോ നാണയത്തെ കുറിച്ചും കൃത്യമായി പഠിക്കുന്നു എന്നതാണ് പവിത്രന്‍റെ പ്രത്യേകത. ഇതിനായി നുമിസ് മാറ്റിക്സിന്റെ പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട് കാലിക്കടവ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ദേവിവിലാസം ഹോട്ടല്‍ നടത്തുന്ന ഇദ്ദേഹം പതിനഞ്ച് വര്ഷം മുന്‍പാണ് ഇത്തരമൊരു വിനോദത്തിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഇതൊരു കൌതുകം മാത്രമായിരുന്നു. മാസിഡോണിയന്‍ രാജാവായിരുന്ന അലക്സാണ്ടര്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇറക്കിയ അപൂര്‍വ്വമായ നാണയമായിരുന്നു പവിത്രന്‍റെ കയ്യില്‍ ആദ്യമെത്തിയത്‌. ഇന്ന് അപൂര്‍വ്വങ്ങളായ നാണയങ്ങള്‍ ഉള്‍പ്പടെ ഇരുന്നൂറോളം രാജ്യങ്ങളുടെ നാണയങ്ങള്‍ ശേഖരത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. മുപ്പത്തിയന്ച് തരം ഒരു രൂപ നാണയങ്ങള്‍, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ എന്നിവയും പവിത്രന്‍റെ പക്കലുണ്ട്. എത്ര വിലതരാമെന്ന് പറഞ്ഞാലും കയ്യിലുള്ള നാണയങ്ങള്‍ വില്‍ക്കാന്‍ ഇദ്ദേഹം തയ്യാറല്ല. കഴിയാവുന്നിടത്തോളം കാലത്തിന്‍റെ ഈ അടയാളങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ തന്നെയാണ് പവിത്രന്‍റെ തീരുമാനം.
Name:   Rk nayar
കാലത്തിന്റെ അടയാളങ്ങള്‍ കാത്തു സൂക്ഷിക്കുക മാത്രമല്ല പുതിയ കുട്ടികള്‍ക്ക് ഇതിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കുക കൂടി വേണം...മുന്നോട്ട് പോവുക
Posted on:   2011-10-24 17:00:54
Name:   sanoj
ajeshum pavithrettanum pinne kure naanayangalum
Posted on:   2011-10-24 17:51:19
Name:   shanu kuttan
post petti sindaabaad pavithrettan sindaabaad
Posted on:   2011-10-24 17:51:24
Name:   karu
നിശബ്ദ വിപ്ലവം അല്ലെ
Posted on:   2011-10-24 17:51:29
Name:   sumesh
kollaalo paripaadi
Posted on:   2011-10-24 17:51:36
Name:   Dp karakkeru
pavithretta ningalkku inganeyum oru hobby undo nannaayi
Posted on:   2011-10-24 17:51:40
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..