home
Total Visiters: 
ശ്രീമദ്ഭാഗവതം മനസ്സിന്റെ ശാസ്ത്രം - സ്വാമി ഉദിത് ചൈതന്യ
4 years ago ..
കാലിക്കടവ് ; മാനവരാശിയുടെ സമുന്നതമായ വികാസം ലക്‌ഷ്യം കണ്ട മഹര്‍ഷിവര്യനായ വ്യാസ ഭഗവാനാല്‍ രചിതമായ പുണ്യപുരാണമാണ് ശ്രീമദ് ഭാഗവതം. അത് മനസ്സിന്റെ ശാസ്ത്രമാണെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ ഭാഗവതോത്സവത്തിന് എത്തിയ അദ്ദേഹം പോസ്റ്റ്‌ പെട്ടിയോട് സംസാരിക്കുകയായിരുന്നു. മനുഷ്യ മനസ്സിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിനോ രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാര്‍ക്കോ സാധിച്ചിട്ടില്ല. മനുഷ്യമനസ്സിന് സ്വ ജീവിതത്തെയും സമൂഹജീവിതത്തെയും ഉയര്‍ത്തുവാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. എതുതരത്തിലുള്ള ചിന്തകള്‍ സ്വജീവിതം നശിപ്പിക്കുമെന്നും , എതു തരത്തിലുള്ള ചിന്തകള്‍ മനോധൈര്യം തന്ന് ഉയര്‍ത്തുമെന്നും, ഭാഗവതം വ്യക്തമാക്കിത്തരുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതം ഒരു വിധിയുടെ അടിമയല്ല. മറിച്ച് എതുതരം ചിന്തകള്‍കൊണ്ട് ജീവിതം നയിക്കാം എന്ന തിരഞ്ഞെടുക്കലിന്റെ സ്വാതന്ത്ര്യമാണ്. തനിക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന സദ്‌ചിന്തകളെ പരിപോഷിപ്പിചെടുക്കാന്‍ ഭാഗവതം അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. തെറ്റായ ആശയങ്ങളിലും, ചിന്തകളിലും കുരുങ്ങി ദൈവനിഷേധികളായ പലരും സത്സംഗങ്ങളിലൂടെ മഹര്‍ഷി തുല്യരായി മാറിയിട്ടുണ്ട്
    രത്നാകരനെന്ന അക്രമകാരി മഹത് ചിന്തകളിലൂടെ വാത്മീകി മഹര്‍ഷിയായി. പില്‍കാലത്ത് ആദരണീയനും, ബഹുമാന്യനുമായിതീര്‍ന്നു. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഉറങ്ങി കിടക്കുന്ന മഹര്‍ഷി ശക്തിയെ ഉണര്‍ത്താന്‍ ഭാഗവതം ഒരുത്തമ വഴികാട്ടിയാണ്. ഇത് നമ്മുടെ സുകൃതവും, പുണ്യവുമാണ്. ഇന്ന് വാര്‍ധക്യത്തില്‍ അച്ഛനമ്മമാര്‍ മക്കളില്‍ നിന്നും അവഗണനകള്‍ അനുഭവിക്കുന്നു. അയ്യായിരം വര്ഷം പഴക്കമുള്ള ശ്രീമദ് ഭാഗവതത്തില്‍ തനിക്ക് ജന്മം തന്ന അമ്മയെ ആത്മീയ ശക്തിയിലേക്ക്‌ ഉയര്‍ത്തുന്ന കപില വാസുദേവന്റെ ചരിത്രം ഇന്നത്തെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മൂല്യങ്ങള്‍ നിറഞ്ഞ മഹദ്ഗ്രന്ഥങ്ങള്‍ അവഗണിച്ചതാണ് മൂല്യച്യുതിക്ക് കാരണം. അതിനു നമുക്ക് നഷ്ടപ്പെട്ട് പോയ പൈതൃകത്തിലേക്ക് തിരിച്ചു പോവുകയേ വഴിയുള്ളൂ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..