home
Total Visiters: 
ഇത് രാജന്‍ അല്ല 'നസീര്‍ രാജന്‍'
7 years ago ..
ചൂരിക്കൊവ്വല്‍: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് വര്‍ഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മകളുമായി ജീവിക്കുകയാണ് പിലിക്കോട് ചൂരിക്കൊവ്വലിലെ രാജന്‍. നസീറിനെ പോലെ ജീവിക്കുകയും, നസീറിന്റെ സിനിമകള്‍ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന രാജന്‍ നാട്ടുകാര്‍ക്ക് 'നസീര്‍ രാജനാണ്'. കുട്ടിക്കാലത്ത് നസീര്‍ സിനിമകള്‍ കണ്ട് അദേഹത്തിന്റെ ആരാധകനായി മാറിയ രാജന്‍ ഒരു കാലത്ത് നസീറിനെ പോലെ മുടി ചീകിയും, വസ്ത്രങ്ങള്‍ ധരിച്ചും നടന്നിരുന്നു.
   
    നസീര്‍ സിനിമകളല്ലാതെ മറ്റൊരു സിനിമയും ഈ നാട്ടുംപുറത്തുകാരന്‍ കാണാറില്ല.പഴുതാര മീശയും, സഫാരി സ്യൂട്ടും അണിഞ്ഞ്, നസീറിനെ പോലെ സംസാരിച്ചു നടന്നിരുന്ന രാജന്‍ ആദ്യം നാട്ടുകാര്‍ക്ക് കളി കഥാപാത്രമായിരുന്നു. എന്നാല്‍ രാജന്റെ ആരാധന തിരിച്ചറിഞ്ഞ നാട്ടുകാര്‍ പിന്നീട് ഇദ്ദേഹത്തെ അംഗീകരിച്ചു. നസീര്‍ അഭിനയിച്ച മുഴുവന്‍ സിനിമകളും കണ്ടിട്ടുള്ള രാജന്‍, നസീറിന്റെ ചിത്രങ്ങളും, സിനിമാ നോട്ടിസുകളും കൊണ്ട് മനോഹരമായ ഒരു ആല്‍ബവും ഒരുക്കിയിട്ടുണ്ട്.
   
    എല്ലാവര്‍ഷവും നസീര്‍ ചരമദിനത്തില്‍ രാജന്‍ ചിറഴിന്‍കീഴില്‍ എത്തും. നസീറിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വന്തം ഭാവനയില്‍ രൂപകല്പന ചെയ്ത ശില്‍പ്പങ്ങള്‍ സമ്മാനിക്കുകയും സൌഹൃദം പങ്കിടുകയും ചെയ്യും. നസീറിനെ അത്രയേറെ സ്നേഹിക്കുന്ന രാജന് തന്റെ ഇഷ്ട്ട കഥാപാത്രത്തെ മറ്റുള്ളവര്‍ ടി വി ചാനലുകളിലൂടെ കളിയാക്കുന്നത് കാണുമ്പോള്‍ ഏറെ വിഷമം തോന്നും. ഈ വര്‍ഷം ചിറഴിന്‍ കീഴില്‍ പോയപ്പോള്‍ തന്റെ അനുജന്‍ വരച്ച നസീര്‍ ചിത്രമാണ് രാജന്‍ കൊണ്ട് പോയത്. വരും വര്‍ഷം കൊണ്ട് പോകാന്‍ നാല്ലൊരു സമ്മാനം നിര്‍മ്മിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ആരാധകന്‍.
   
    റിപ്പോര്‍ട്ട്: ബാലന്‍
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..