home
Total Visiters: 
ബസ്സിന്‍റെ വളയം പിടിക്കാന്‍ റീനയുടെ വളയിട്ട കൈകള്‍
7 years ago ..
കാലിക്കടവ്: സാധാരണയായി ബസ്സുകളുടെ ഡ്രൈവര്‍ സീറ്റില്‍ പുരുഷന്‍മാരെ കണ്ടാണ്‌ നമുക്ക് പരിചയം. എന്നാല്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും വളയം നന്നായി തിരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് നീലേശ്വരം കരുവാച്ചേരിയിലെ പി .റീന എന്ന മുപ്പതുകാരി. ചെറുവത്തൂരില്‍ നിന്നും തൃക്കരിപ്പൂര്‍ വഴി പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന കരിപ്പാല്‍ ബസ്സിലാണ് റീന ഡ്രൈവറായി എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ബസ്സിന്‍റെ ഡ്രൈവര്‍ സീറ്റില്‍ യുവതിയെ കണ്ട യാത്രക്കാര്‍ ആദ്യമൊന്നു അമ്പരന്നു. ബസ്സോടിത്തുടങ്ങിയപ്പോള്‍ അമ്പരപ്പ് അത്ഭുതത്തിന് വഴിമാറി. ബസ് യാത്ര തുടര്‍ന്നപ്പോള്‍ വളയിട്ട കൈകളില്‍ വളയവും,യാത്രക്കാരു ഭദ്രമായി. പല വേഷങ്ങളിലൂടെയാണ് റീനയുടെ ജീവിതയാത്ര. ഡ്രൈവിംഗ് അധ്യാപികയായും. ഇളനീര്‍ വില്പനക്കാരിയായും, ഒപ്പം തെങ്ങുകയറ്റക്കാരിയായും ഈ യുവതിയെ കാണാം. പള്ളിക്കര റെയില്‍വെ ഗേറ്റിനരികില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി റീന ഇളനീര്‍ വില്‍പ്പന നടത്തുന്നു. കാസര്‍ഗോഡ്‌ സി. പി. സി.ആര്‍. ഐ യില്‍ നിന്നാണ് തെങ്ങുകയറ്റം പരിശീലിച്ചത്. ബസ് ഡ്രൈവിംഗ് സീറ്റില്‍ അധ്യാപികയായി ഇരുന്നിട്ടുണ്ടെങ്കിലും യാത്രക്കാരുമായുള്ള യാത്ര ഇന്ന് ആദ്യമായിരുന്നു. എല്ലാം കൊണ്ടും പെണ്‍ കരുത്തിന്‍റെ പ്രതീകമാവുകയാണ് ഈ യുവതി
   
   
    തയ്യാറാക്കിയത്:വിനയന്‍ പിലിക്കോട്
Name:   Ali mtp
venamenkil chakka verilum kaykum
Posted on:   2011-11-15 19:55:41
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..