home
Total Visiters: 
ചിലമ്പണിയാന്‍ കാലില്ലാതായിട്ടും കുഞ്ഞാരപെരുവണ്ണാന്‍ കളിയാട്ടക്കാവില്‍ സജീവം
7 years ago ..
കാലിക്കടവ്: ചെണ്ടയുടെ ദ്രുത താളത്തിനൊത്ത് നൃത്തം ചവിട്ടാന്‍ കാലില്ലാതായിട്ടും കുഞ്ഞാരപ്പെരുവണ്ണാന്‍ കളിയാട്ടക്കാവുകളില്‍ സജീവം തന്നെ. അണിയലങ്ങള്‍ ഒരുക്കിയും, തോറ്റം പാട്ടുകള്‍ പാടിയും സജീവമായ ശേഷം ഊന്നുവടിയിലൂന്നി നടന്നു നീങ്ങുന്ന ഇദ്ദേഹം ഒരു കാലത്ത് അവതാര മൂര്‍ത്തികളുടെ കോലങ്ങള്‍ കെട്ടിയാടിയ പേരെടുത്ത തെയ്യക്കാരനായിരുന്നു. നീലേശ്വരം അങ്കക്കളരിയില്‍ തീ ചാമുണ്ഡി കെട്ടി അഗ്നി പ്രവേശം നടത്തിയപ്പോള്‍ വലതുകാല്‍ വെന്തുപോയ ദുര്‍വിധിയാണ് കരിവെള്ളൂര്‍ കുണിയനിലെ ഈ അറുപതുകാരനുണ്ടായത്. ആദ്യം വിരലുകളും പിന്നീടു വലതുകാലും മുറിച്ചു മാറ്റേണ്ടി വന്നിട്ടും തളരാത്ത മനസ്സുമായി വിധിയെ അതിജീവിച്ച ഈ കലാകാരന്‍ ഈ കളിയാട്ടക്കാലത്തും അണിയറയില്‍ സജീവമാണ്.
   
    ആറാം വയസ്സില്‍ ഓണത്താര്‍ കെട്ടി തെയ്യം കലാ രംഗത്തെത്തിയ ഇദ്ദേഹം പൌരുഷഭാവം നിറഞ്ഞ തെയ്യങ്ങള്‍ കെട്ടിയാടാന്‍ കളരിയില്‍ ചേര്‍ന്നു. കതിവനൂര്‍ വീരന്‍, തീ ചാമുണ്ഡി, കണ്ടനാര്‍ കേളന്‍, മുത്തപ്പന്‍, തിരുവപ്പന്‍ എന്നി തെയ്യങ്ങളെല്ലാം ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. തെയ്യം കലയിലെ മികവിന് കുണിയന്‍ ചേരിക്കല്ല് പൊടിക്കളം ദേവസ്ഥാനത്ത് നിന്നും പട്ടും വളയും ഏറ്റു വാങ്ങി. കളിയാട്ടക്കാവുകളില്‍ ചെണ്ടയുടെ മേള മുയരുമ്പോള്‍ വെറുതെ ഇരിക്കാനാവില്ല ഇദ്ദേഹത്തിന്. അത് കൊണ്ട് തന്നെ വയ്യായ്കകള്‍ മാറ്റിവച്ചു കുഞ്ഞാരപ്പെരുവണ്ണാന്‍ തെയ്യാട്ട സ്ഥാനങ്ങളില്‍ സജീവമാകുന്നു.
   
   
    തയ്യാറാക്കിയത്:ബാലന്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..