home
Total Visiters: 
വലിയപറമ്പ് വില്ലേജ് ഓഫീസ് ഉദ്ഘാടനം മൂന്നിന്
5 years ago ..
തൃക്കരിപ്പൂര്‍: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തില്‍ അനുവദിച്ച വില്ലേജ് ഓഫീസ് മാര്‍ച്ച് മൂന്നിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. 1978ല്‍ വലിയപറമ്പ് പഞ്ചായത്ത് നിലവില്‍ വന്നെങ്കിലും തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസുകളെയാണ് ഇവിടത്തുകാര്‍ ആശ്രയിച്ചുവരുന്നത്. കഴിഞ്ഞവര്‍ഷമാണ് വില്ലേജ് ഓഫീസ് അനുവദിച്ചത്. പഞ്ചായത്തോഫീസിനു സമീപത്തെ മത്സ്യഭവനാണ് താത്കാലികമായി വില്ലേജ് ഓഫീസിനായി ഉപയോഗിക്കുക.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..