home
Total Visiters: 
ഇരട്ട വിജയത്തിന്‍റെ മധുരവുമായി ദിന്‍കര്‍
7 years ago ..
കാലിക്കടവ്: സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിലെ മികച്ച നടനെന്ന അവാര്‍ഡ് നേട്ടത്തിനൊപ്പം ജില്ലാ ശാസ്ത്രോത്സവത്തിലും കരവിരുതിന്‍റെ വിജയം കൂടി നേടി ദിന്‍കര്‍ ലാല്‍ തിളങ്ങി. പ്രവൃത്തി പരിചയ മേളയില്‍ മെറ്റല്‍ എന്‍ഗാര്‍വിംഗ് എന്ന ഇനത്തിലാണ് ദിന്‍കര്‍ ഒന്നാമതെത്തിയത്. വ്യാഴാഴ്ച ഈ വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ആകാംക്ഷയുടെ ദിനമായിരുന്നു. കോഴിക്കോട് നടക്കുന്ന ചലച്ചിത്രോത്സവ അവാര്‍ഡ് ദാന ചടങ്ങിലേക്ക് നേരത്തെ തന്നെ ദിന്‍കറിന് പ്രത്യേകക്ഷണം ലഭിച്ചിരുന്നു. പക്ഷെ അവാര്‍ഡ് വിവരം അറിയിച്ചിരുന്നില്ല. കൂട്ടുകാരെല്ലാം കോഴിക്കോടെക്ക്‌ തിരിച്ചപ്പോള്‍ ജില്ലാ ശാസ്ത്ര മേളയില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെക്കാണ് ദിന്‍കര്‍ യാത്ര തിരിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇനമായതിനാലാണ് മത്സരത്തില്‍ നിന്നും പിന്‍മാറേണ്ട എന്ന് തീരുമാനിച്ചത്. ആകാംക്ഷയുടെ മനസ്സുമായി മെറ്റലില്‍ മനോഹര രൂപങ്ങള്‍ ഒരുക്കി പുറത്തെത്തിയപ്പോള്‍ തന്നെ അവാര്‍ഡ് ലഭിച്ച സന്തോഷ വാര്‍ത്തയെത്തി. പിന്നാലെ തന്നെ വിജയത്തിന്‍റെ ഇരട്ടി മധുരമായി ശാസ്ത്രോത്സവത്തിലെ വിജയ വാര്‍ത്തയുമെത്തി.സ്കൂള്‍ നാടക വേദികളില്‍ നേരത്തെ തന്നെ ദിന്‍കര്‍ കഴിവ് തെളിയിച്ചിരുന്നു. ദിന്‍കറിന്റെ അച്ഛന്‍ രവി മാസ്റ്റര്‍ അറിയപ്പെടുന്ന ചിത്രകലാകാരനാണ്. അവാര്‍ഡ് തിളക്കവുമായി നാട്ടിലും, കുട്ടികള്‍ക്കും ഇടയില്‍ താരമായിരിക്കുകയാണ് ഈ മിടുക്കന്‍.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
Name:   A.V.RAJAN PILICODE
Vary good Program
Posted on:   2012-03-06 19:54:04
Name:   saranya
A.....Ainimayile Avasanathe Dilog Enda...............
Posted on:   2012-01-10 15:50:43
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..