home
Total Visiters: 
തെക്കുമ്പാടന്‍ തറവാട് കളിയാട്ടം മെയ് 10, 11 തീയതികളില്‍
5 years ago ..

   
   
    കാലിക്കടവ് : പുരാതന യാദവ തറവാടായ പിലിക്കോട് കണ്ണങ്കൈ തെക്കുമ്പാടന്‍ തറവാട് മൂവാളംകുഴി ചാമുണ്ഡി ദേവസ്ഥാനത്ത് ഒരു നൂറ്റാണ്ടിനുശേഷം മെയ് 10, 11 തീയതികളില്‍ കളിയാട്ടം നടക്കും.
    10ന് വേങ്ങക്കോട്ട് ക്ഷേത്രത്തില്‍ അരങ്ങില്‍ അടിയന്തിരത്തിന് ശേഷം ആചാര്യസ്ഥാനികരെയും വാല്യക്കാരെയും തറവാട്ടിലേക്ക് സ്വീകരിക്കും. രാത്രി ഏഴിന് കളിയാട്ടാരംഭം. തോറ്റം പുറപ്പാട്. 11ന് രാവിലെ ഏഴിന് പടവീരന്‍ തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും.
    ഉച്ചയ്ക്ക് അന്നദാനം. 10ന് രാത്രി 7.30ന് കാടങ്കോട് എം.കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ ആധ്യാത്മികപ്രഭാഷണം നടത്തും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..