home
Total Visiters: 
ദാരികന്റെ പ്രതിരൂപമൊരുക്കി വെളുത്തേടത്ത് കുറുപ്പ്
6 years ago ..
ഉദിനൂര്‍ : പാരമ്പര്യം കൈവിടാതെ അസുരരാജാവായ ദാരികന്റെ പ്രതിരൂപമൊരുക്കി വെളുത്തേടത്ത് കുറുപ്പ്. ഉദിനൂര്‍ ക്ഷേത്രപാലക് ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായാണ് കാളരാത്രി അമ്മ വധിച്ച ദാരിക രൂപം ഒരുക്കുന്നത്.കാളരാത്രി അമ്മയുടെ തിരുനടയില്‍ മറതീര്‍ത്ത് പാട്ടുകൂട്ടിനകത്ത് ദേവിയുടെ വിഗ്രഹത്തിന് നേര്‍വിപരീതമായാണ് ദാരികന്റെ സങ്കല്‍പരൂപം ഒരുക്കുന്നത്. അലക്കി കഞ്ഞിപ്പശതേച്ച് വടിവൊത്ത പ്രത്യേക തുണികൊണ്ടാണ് ദാരികന്റെ തിരുമുടി ഉണ്ടാക്കുന്നത്. ഓടുകൊണ്ടുള്ള മുഖവും ചാന്ദ്രക്കലയും ചാര്‍ത്തിയ ദാരികന്റെ പ്രതീകാത്മക രൂപപ്രതിഷ്ഠ ആചാരപ്രൗഢിയില്‍ ഇന്നും തുടരുന്നു.പാട്ടുത്സവ നാളുകളില്‍ ദിവസവും പ്രതീകാത്മക ധാരികവധവും നടക്കാറുണ്ട്. രാവിലെ തിരുവായുധം എഴുന്നള്ളത്തിന് ശേഷം കുറുപ്പ് ദാരികന്റെ ഓട്ടുമുഖം അഴിച്ചെടുത്താണ് സങ്കല്‍പവധം നടത്തുന്നത്. ശേഷം തന്ത്രി കലശാട്ട് നടത്തി ഉച്ചപൂജ നടത്തുന്നത്. ഒന്നാംപാട്ടിന് തലേദിവസം ക്ഷേത്രത്തിന് സമീപത്തെ വെളുത്തേടത്ത് തറവാട്ടില്‍ വച്ചാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.ഉത്സവംകഴിഞ്ഞ് അടുത്ത ഉത്സവംവരെയുളള കാലം ഈ തറവാട്ടിലാണ് ദാരികരൂപമൊരുക്കുന്ന തുണി സൂക്ഷിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികളായ കാളരാത്രി അമ്മയ്ക്കും ക്ഷേത്രപാലകനീശ്വരനും ചാര്‍ത്താനുള്ള തിരുഉടയാട (അലക്കിത്തേച്ച വസ്ത്രം) ഒരുക്കുന്നതിനുള്ള അവകാശവും വെളുത്തേടത്ത് തറവാട്ടുകാര്‍ക്കാണ്. വര്‍ഷങ്ങളായി ഗാരികന്റെ തിരുമുടിയും ദേവീദേവന്മാര്‍ക്കുള്ള തിരുഉടയാടയും ഒരുക്കുന്നത് തറവാട്ടിലെ മൂത്തകാരണവരായ വി അപ്പുവൈദ്യരാണ്.തങ്ങളെ നിരന്തരം ശല്യംചെയ്യുന്ന ദാരികനെന്ന അസുരനെ വധിക്കണമെന്ന ദേവന്മാരുടെ ആവശ്യത്തെതുടര്‍ന്ന് പരമശിവന്‍ കാളരാത്രിയായി അവതരിച്ച് ദാരിക നിഗ്രഹം നടത്തിയെന്നാണ് പുരാണേതിഹാസങ്ങള്‍ പറയുന്നത്.ഭൂമിയില്‍നിന്നും വധിക്കാന്‍കഴിയില്ലെന്ന് ദാരികന്‍ നേടിയ വരത്തെ വെല്ലാന്‍ വേതാളത്തിന്റെ നാവില്‍വെച്ചാണ് കാളി ദാരിക നിഗ്രഹം നടത്തിയത്.
   
    കടപ്പാട്: രാഹുല്‍ ഉദിനൂര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..