home
Total Visiters: 
കാലിക്കടവ്: പൂരോത്സവത്തിന് സമാപനം കുറിച്ച്‌ നാളെ(ബുധനാഴ്ച)ക്ഷേത്രങ്ങളിലും കാവുകളിലും,കഴകങ്ങളിലും പൂരം കുളി നടക്കും.വിഗ്രഹങ്ങളും ,തിരുവായുധങ്ങളും കുളക്കടവിലേക്ക് ആഘോഷപൂര്‍വ്വം കൊണ്ടുപോയി കുളിപ്പിച്ച് ശുദ്ധി വരുത്തും. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ രാവിലെയും,കരക്കാകാവ്,വേങ്ങക്കോട്ട് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പൂരംകുളി നടക്കും.നാളെ രാത്രിയാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള പ്രസിദ്ധമായ ഏച്ചിക്കുളങ്ങരആറാട്ട്‌.രാത്രി 8 .30 ന് രയരമംഗലത്ത് ആറാട്ടറിയിക്കല്‍ നടക്കും.9 30 ന് ആറാട്ട് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.എചിക്കുളങ്ങരയില്‍ എത്തി തിടമ്പ് നൃത്തത്തിന് ശേഷം രയരമംഗലത്ത് തിരിച്ചെത്തി തിടമ്പ് നൃത്തം നടക്കും. മറ്റന്നാള്‍ ശ്രീ ഭൂതബലിയോടെ ഒരുമാസക്കാലമായി നടന്നുവന്ന പൂരോത്സവത്തിന് പിലിക്കോട് രയരമംഗലം ക്ഷേത്രത്തില്‍ സമാപനമാകും
കാലിക്കടവ്: പൂരക്കളിയിലെ പാണ്ഡിത്യ പ്രധാന ഇനമായ മറത്തുകളിയിലൂടെ പിലിക്കോട് കരക്കാവ് ഭഗവതി ക്ഷേത്രമുറ്റം വിദ്വല്‍ സദസ്സായി പണിക്കന്മാര്‍ തമ്മില്‍ പാണ്ഡിത്യവും, വാക്ചാതുരിയും മുനയുരച്ച മറുത്തുകളി കാണാന്‍ നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്തി. കരക്കക്കാവ് ഭഗവതി ക്ഷേത്രത്തെ കൊയങ്കര ഭാസ്കരന്‍ പണിക്കരും, വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരിയെ പാണപ്പുഴ പത്മനാഭന്‍ പണിക്കരും പ്രതിനിധീകരിച്ചു. ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദ പ്രതിവാദം നടന്നു.
കാലിക്കടവ്: പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര പൂരോത്സവത്തിന് തുടക്കം കുറിച്ച്‌ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ കഴകം കയറി. പിലിക്കോട് കുണ്ടത്തില്‍ തറവാട്ടില്‍ പന്തലില്‍ നടന്നു വന്ന പൂരക്കളി ഇനി പൂരംകുളി നാള്‍ വരെ ക്ഷേത്രമുറ്റത്ത് അരങ്ങേറും. പൂരോത്സവ ഭാഗമായി എല്ലാ ദിവസവും രാത്രി പൂരക്കളി, എഴുന്നള്ളത്ത്‌ എന്നിവ നടന്നു വരുന്നു. ഞായറാഴ്ചയാണ് മറുത്തുകളി.കരക്കക്കാവ് ഭഗവതി ക്ഷേത്രത്തെ കൊയങ്കര ഭാസ്കരന്‍ പണിക്കരും , വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരിയെ പാണപ്പുഴ പത്മനാഭന്‍ പണിക്കരും പ്രതിനിധീകരിക്കും.
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് മഹോത്സവ ഭാഗമായി ക്ഷേത്രമുറ്റത്ത് വൈവിധ്യമാര്‍ന്ന പൂരക്കാഴ്ച്ചകള്‍ നിറഞ്ഞു. രോഹിണി നാളില്‍ വാദ്യമേളങ്ങളോട് കൂടിയ എഴുന്നള്ളത്തും ഒപ്പം മുന്നിലായി പൊലിമ നഷ്ട്ടപ്പെടാതെ. പൊറാട്ട് വേഷങ്ങളും ക്ഷേത്ര സന്നിധിയില്‍ എത്തി.പടയിലടി,ചിറാപക്ഷി,കോമര വേഷങ്ങള്‍ എന്നിവയെല്ലാം ഹാസ്യ രൂപത്തിലുള്ള പ്രകടനംകൊണ്ട് കാഴ്ച്ചകാരില്‍ ചിരി പടര്‍ത്തി. രയരമംഗലം ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന സവിശേഷമായ കാഴ്ചയാണ് പടയിലടി. അലംകൃതമായ രണ്ട് തേരുകളില്‍ രണ്ട് ചേകവന്‍മാര്‍ എത്തുന്നു. തുടര്‍ന്ന് വാഴക്കൈ കൊണ്ടാണ് അടി. ഈ സമയം തന്നെ മരത്തില്‍ നിര്‍മ്മിച്ച ശിവ -പാര്‍വതി പ്രതീകങ്ങളും എഴുന്നള്ളത്തിനു മുന്നിലായി എത്തി. ഈ കാഴ്ചകളെല്ലാം ദേവിയെ സംപ്രീതമാക്കുമെന്നാണ് വിശ്വാസം. പൂരോത്സവ ഭാഗമായുള്ള പൂരം കുളി ഏപ്രില്‍ നാലിന് നടക്കും
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൂവിട്ടവിളക്ക് മഹോത്സവം.ക്ഷേത്രത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പൂര മഹോത്സവത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. ഉത്സവഭാഗമായി ഇന്ന് വൈകുന്നേരം മുതല്‍ സന്ധ്യാവേല, തായമ്പക, പെരുംകൊട്ട്, പൂരക്കളി, നാളെ പുലര്‍ച്ചെ എഴുന്നള്ളത്ത്‌ എന്നിവ നടക്കും.രാത്രി കോഴിക്കോട് മില്ലേനിയം സ്റ്റാര്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും .
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന പൂര മഹോത്സവഭാഗമായുള്ള കലാപരിപാടികള്‍ക്ക് പൂവിട്ടവിളക്ക് ദിവസമായ 21 ന് ബുധനാഴ്ച തുടക്കമാവും. അന്ന് രാത്രി പത്തുമണിക്ക് കോഴിക്കോട് മില്ലേനിയം സ്റ്റാര്‍സ് ഗാനമേള അവതരിപ്പിക്കും. 22 ന് 7 .30 ന് നാദസ്വര കച്ചേരി, 23 ന് ആധ്യാത്മിക പ്രഭാഷണം, 24 ന് ഗോവിന്ദ് നീലമനയുടെ സംഗീതക്കച്ചേരി, 25 ന് അജിന്‍ അശോക്‌ അവതരിപ്പിക്കുന്ന സംഗീതകച്ചേരി തുടര്‍ന്ന് പിലിക്കോട് കളിയരങ്ങ് അവതരിപ്പിക്കുന്ന നാടന്‍ കലാമേള, 26 ന് മാക്കവും മക്കളും ഡ്രാമാറ്റിക് വില്‍ക്കലാമേള, 27 ന് കാര്‍ത്തിക നാളില്‍ കോഴിക്കോട് കളിവീട് അവതരിപ്പിക്കുന്ന നാടകം പയ്യംവെള്ളി ചന്തു എന്നിവ അരങ്ങേറും.
കാലിക്കടവ്: ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ ശുദ്ധി ദ്രവ്യ കലശവും, പ്രതിഷ്ഠദിന മഹോത്സവവും മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കും. 26 ന് നടക്കുന്ന പ്രതിഷ്ഠദിന മഹോത്സവത്തിന്റെ ഭാഗമായി രാവിലെ അഞ്ചു മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങളും, രാത്രി ഏഴുമണിക്ക് തിടമ്പ് എഴുന്നള്ളത്തും, തിടമ്പ് നൃത്തവും നടക്കും .
കാലിക്കടവ്: മീന മാസത്തിലെ കാര്‍ത്തിക തൊട്ട് ഒന്‍പത് നാളുകളാണ് ഉത്തരമലബാറില്‍ പൂരക്കാലമെങ്കിലും ഒരുമാസക്കാലം പൂരാഘോഷം നടക്കുന്നു എന്ന സവിശേഷതയുള്ള ക്ഷേത്രങ്ങളാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രവും,ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രവും. രണ്ടിടങ്ങളിലും പൂരാഘോഷത്തിന് ഭക്തി സാന്ദ്രമായ തുടക്കം.രയരമംഗലത്ത് പൂരാഘോഷഭാഗമായി എല്ലാ ദിവസവും രാത്രി തായമ്പക, പേരും കൊട്ട് ,എഴുന്നള്ളത്ത്‌ എന്നിവ നടന്നു വരുന്നു.പ്രധാന ആഘോഷങ്ങളായ പൂവിട്ട വിളക്ക് മാര്‍ച്ച് 21 നും,കാര്‍ത്തികവിളക്ക് മാര്‍ച്ച് 27 നും,പൂരം കുളി ആറാട്ട്‌ ഏപ്രില്‍ അഞ്ചിനും നടക്കും.ഇതില്‍ ആയിരങ്ങളെത്തുന്ന ദിനമാണ് 27 ന് നടക്കുന്ന കാര്‍ത്തിക വിളക്ക് മഹോത്സവം.സാമുദായിക കൂട്ടായ്മയുടെ പൂരക്കാഴ്ചകളാണ് ഈ ദിനത്തില്‍ ക്ഷേത്രത്തില്‍ നിറയുക,ഉത്തരമലബാറില്‍ പൂരാഘോഷ ഭാഗമായി നടക്കുന്ന പത്മശാലിയ പൊറാട്ടിന് തുടക്കമാവുന്നവും ഇവിടെ വച്ചാണ്.കാര്‍ത്തിക നാളില്‍ വൈകുന്നേരം തേര് സോമേശ്വരി ക്ഷേത്രത്തില്‍ നിന്നുള്ള പൊറാട്ട് രയരമംഗലത്തെത്തും.മൂന്നു ഉപക്ഷേത്രങ്ങളുടെ പൂരക്കളി,തായമ്പക,തിടമ്പ് നൃത്തം,വാദ്യ മേളങ്ങളോട് കൂടിയ എഴുന്നള്ളത്ത് എന്നിവ പൂരാഘോഷത്തിന്റെ മാറ്റ് കൂട്ടും.മാര്‍ച്ച് 28 ന് രാവിലെയാണ് എഴുന്നള്ളത്ത് നടക്കുക.പൊറാട്ട് വേഷങ്ങള്‍ ഈ സമയത്ത് ക്ഷേത്ര സന്നിധിയില്‍ എത്തും.ഇതോടൊപ്പം നടക്കുന്ന വാഴക്കൈ കൊണ്ടുള്ള പടയിലടി രയരമംഗലത്ത് മാത്രം കാണുന്ന ആചാര കാഴ്ചയാണ്.
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ താന്ത്രിക കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്.ബ്രഹ്മ ശ്രീ കാളകാട്ടില്ലത്ത് നാരായണന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് രാവിലെ 7 .22 ന് ശാസ്താ പ്രതിഷ്ഠ നടന്നു.ഭഗവതിക്കുള്ള അഷ്ടബന്ധക്രിയകളാണ് ഇപ്പോള്‍ നടന്നു വരുന്നത്.ക്ഷേത്ര സന്നിധിയില്‍ പഞ്ചവാദ്യം നൂറു കണക്കിനാളുകളെ ആകര്‍ഷിക്കുന്നു.അന്നദാനം പതിനൊന്നു മണിയോടെ ആരംഭിക്കും.വൈകുന്നേരം തിടമ്പ് നൃത്തം നടക്കും.ഇന്ന് രാവിലെ മുതല്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ അഷ്ട ബന്ധ നവീകരണ കലശ മഹോത്സവം മൂന്നു ദിവസം പിന്നിട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കലാ സാംസ്കാരിക പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് ഉള്ളത്. ഇന്നലെ രാത്രി അരങ്ങേറിയ കലാര്‍പ്പണം ആസ്വാദകരെ പിടിച്ചിരുത്തി. കഥാപ്രസംഗം, മോണോ ആക്റ്റ്, നൃത്ത നൃത്യങ്ങള്‍ എന്നിവയായിരുന്നു കലാര്‍പ്പണത്തില്‍ നിറഞ്ഞത്‌.. .നാലാം ദിവസമായ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് കൊഴുമ്മല്‍ മഹാവിഷ്ണു ക്ഷേത്രം അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.വത്സന്‍ പിലിക്കോട് സാംസ്കാരിക പ്രഭാഷണം നടത്തും. രാത്രി ഏഴിന് സ്വാമി ബോധാനന്ദ നടത്തുന്ന ആധ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് രാത്രി ഒന്‍പതിന് കോറസ് മാണിയാട്ട് അവതരിപ്പിക്കുന്ന നാടകം സിന്ധു ശാന്തമായി ഒഴുകുന്നു.
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കലശ മഹോത്സവ ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികള്‍ക്ക് നിറവാര്‍ന്ന തുടക്കം. ഒഴുകിയെത്തിയ പിലിക്കോട്ടെ ഗ്രാമീണ ജനതയെ സാക്ഷിയാക്കി ദേവസ്വം വകുപ്പ് മന്ത്രി വി .എസ് ശിവകുമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാടമ്പ് കുഞ്ഞികുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് കണ്ണകി നിരത്ത സംഗീതശില്പവും അരങ്ങേറി
കാലിക്കടവ്: നാലുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമേകി ചന്തേര ചെമ്പിലോട്ട് ഭഗവതീ ക്ഷേത്രത്തില്‍ വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി.തെയ്യക്കോലങ്ങളെ ദര്‍ശിക്കാന്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക് അനുഭവ പെട്ടു.കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 10 മണിക്ക് മനോജ്‌ ഗിന്നസും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് അരങ്ങേറും.നാളെ രാത്രിയാണ് കാഴ്ച .
കാലിക്കടവ്: ചന്തേര ചെമിപിലോട്ടു ഭഗവതി ക്ഷേത്ര കളിആട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് തുടക്കം കുറിച്ച് രാവിലെ ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നു. തുടര്‍ന്ന് തെക്കേ വീട്ടില്‍ നിന്നും പ്രതിഷ്ഠയും, തിരുവായുധവും എഴുന്നള്ളിച്ചു.കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കലാ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 10 മണിക്ക് ഗാനമേളയും അരങ്ങേറും.നാളെ പുലര്‍ച്ചെ മുതല്‍ തൂവക്കാളി,പടവീരന്‍ ,ചെമ്പിലോട്ട് ദൈവം, പൂമാരുതന്‍, രക്തചാമുണ്ഡി, അങ്കക്കുലങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും ഫോട്ടോ: ഓംപ്രകാശ്‌ ചന്തേര
കാലിക്കടവ്: ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട വരവറിയിച്ച് നടന്നു വരുന്ന നാട്ടെഴുന്നള്ളത്തിന് ഇന്ന് സമാപനം. ദേവിയുടെ പ്രതിപുരുഷനായ വലിച്ചപ്പാടന്‍ കൂടാതെ ക്ഷേത്ര സ്ഥാനികര്‍, വാല്യക്കാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ആര്‍പ്പു വിളികളുമായി ക്ഷേത്ര പരിധിയിലെ വീടുകള്‍ തോറും കയറിയിറങ്ങി കളിയാട്ടവരവറിയിക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന മാരിമാറ്റല്‍ ചടങ്ങോടെയാണ് എളത്തിന് സമാപനമാവുക.1 7 മുതല്‍ 20 വരെയാണ് ഇവിടെ കളിയാട്ടം.കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
First <<  1 2 3 4 5 6 7   >> Last