home
Total Visiters: 
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശോത്സവത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി.ക്ഷേത്രത്തില്‍ നടന്നു വന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. പ്രധാന കവലകളിലെല്ലാം പ്രചരണ കമാനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.കലശോത്സവ വിളംബര ജാഥ 22 ന് ആരംഭിക്കും. 26 ന് പ്രകാശനം ചെയ്യുന്ന സ്മരണികയും തയ്യാറായി വരുന്നു. കലശോത്സവ ഭാഗമായി പുറത്തിറക്കുന്ന ഭക്തിഗാന ആല്‍ബം പൂജ നാളെ രാവിലെ എട്ടു മണിക്ക് നടക്കും.
കാലിക്കടവ്: ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 17 മുതല്‍ 20 വരെ നടക്കും. 17 ന് രാവിലെ 9 മണിക്ക് ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരും. 10 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് ഓഡിറ്റോറിയം ഉദ്ഘാടനം നടക്കും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാത്രി പത്തുമണിക്ക് പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. 18 ന് രാത്രി 10 മണിക്ക് മനോജ്‌ ഗിന്നസ് അവതരിപ്പിക്കുന്ന മിമിക്സ് മസാലയും അരങ്ങേറും. 19 ന് രാത്രി 9 മണിക്ക് തിരുമുല്‍ കാഴ്ച നടക്കും. 20 ന് ഉച്ചയ്ക്ക് 12 മണിക്ക് ചെമ്പിലോട്ടു ഭഗവതിയുടെ തിരുമുടി നിവരും.തുടര്‍ന്ന് അന്നദാനവും നടക്കും
കാലിക്കടവ്: ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠ ദിന തിരുവപ്പന മഹോത്സവം ഫെബ്രുവരി 8 ,9 തീയ്യതികളില്‍ നടക്കും. 8 ന് രാവിലെ അഞ്ചു മണിക്ക് മഹാഗണപതി ഹോമത്തോട് കൂടി ഉത്സവത്തിന് തുടക്കമാവും. വൈകുനേരം നാലുമണിക്ക് മലയിറക്കല്‍, 6 ന് ദീപാരാധന, തുടര്‍ന്ന് അന്തിവെള്ളാട്ടം കളിക്കപ്പാട്ട് എന്നിവ നടക്കും. ഒന്‍പതിന് പുലര്‍ച്ചെ തിരുവപ്പനയുടെ പുറപ്പാട്. ഉത്സവഭാഗമായി 8 ന് രാത്രി പത്തുമണിക്ക് ഗാനമേളയും അരങ്ങേറും.
കാലിക്കടവ്: എടാച്ചേരി ഗുളികന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് തുടക്കം കുറിച്ച്‌ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. എച്ചികുളങ്ങര ശ്രീ നാരായണപുരം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. കളിയാട്ടം നാളെ സമാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഗുളികന്റെ പുറപ്പാട്.രാത്രി പന്ത്രണ്ടു മണിക്ക് ഗുളികന്‍, മുത്തച്ഛന്‍,കുറത്തി എന്നി തെയ്യക്കോലങ്ങളുടെ കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനവും നടക്കും. ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
കാലിക്കടവ് :പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി ഇരുപത്തിയാറു മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശോത്സവ പന്തലിന് കാല്‍നാട്ടി.നീലേശ്വരം സി ഐ സി .കെ സുനില്‍കുമാര്‍ കാല്‍ നാട്ടുകര്‍മ്മം നിര്‍വഹിച്ചു.പി നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.കുഞ്ഞിപ്പുരയില്‍ കേളു മൂത്ത അടിയോടി ,പയ്യാടക്കത്ത് ചന്തുക്കുറുപ്പ്‌ ,കെ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. പിലിക്കോടും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ സമുദായങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള ഈ ദേവി ക്ഷേത്രത്തില്‍ ദീര്‍ഘ നാളത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം കലശോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്.താന്ത്രിക കര്‍മ്മങ്ങള്‍,അനുഷ്ടാന ചടങ്ങുകള്‍,വിവിധ കലാസാംസ്കാരിക പരിപാടികള്‍,സ്മരണിക പ്രകാശനം എന്നിവ കലശോത്സവ ഭാഗമായി നടക്കും.കലശോത്സവം നാടിന്‍റെ മഹോത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ ഇവിടെ അവസാനഘട്ടത്തിലാണ്
ഉദിനൂര്‍ : ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിന്റെ നാലാംപാട്ട് ദിവസമായ ഇന്ന് വെകുന്നേരം ആറിന് പ്രഗത്ഭ വാദ്യകലാകാരന്‍ മഡിയന്‍ രാധാകൃഷ്ണ മാരാരുടെ തായമ്പക നടക്കും. തുടര്‍ന്ന് നടക്കുന്ന തിരുവായുധം എഴുന്നള്ളത്തിന് ശേഷം കൊയോങ്കര പയ്യക്കാല്‍ ഭഗവതീക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ വടക്കേ നടയില്‍ സ്വരൂപാചാര ചടങ്ങ് നടക്കും. പടം-- : ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം ഈശ്വരനുണ്ണി ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നു
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികള്‍ നടക്കും സാംസ്കാരിക പരിപാടികള്‍ 26 ന് വൈകുന്നേരം നാലുമണിക്ക് ദേവസ്വം വകുപ്പ് മന്ത്രി വി. എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോ: പ്രിയദര്‍ശന്‍ ലാല്‍ സോവനീര്‍ പ്രകാശനം നിര്‍വഹിക്കും .രാത്രി എട്ടുമണിക്ക് കണ്ണകി സംഗീത നൃത്ത ശില്‍പം അരങ്ങേറും.രണ്ടാം ദിവസം മതസൗഹാര്‍ദ സമ്മേളനം,നൃത്തസന്ധ്യ എന്നിവ നടക്കും.അക്ഷരശ്ലോക സദസ്സ്,സാംസ്കാരിക സമ്മേളനം, പെരികമന ശ്രീധരന്‍ നമ്പൂതിരി നടത്തുന്ന ആധ്യാത്മിക പ്രഭാഷണം,കലാര്‍പ്പണം എന്നിവയാണ് മൂന്നാം ദിനത്തിലെ പരിപാടികള്‍.., നാലാം ദിവസം രാത്രി ഒന്‍പതു മണിക്ക് സിന്ധു ശാന്തമായൊഴുകുന്നു എന്ന നാടകം അരങ്ങേറും.മാര്‍ച്ച് ഒന്നിന് കലശോത്സവത്തിന്റെ അഞ്ചാം ദിവസം രാത്രി കാങ്കോല്‍ കരിങ്കുഴി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടന്‍ കലാമേള അരങ്ങേറും.അക്ഷരശ്ലോക സദസ്സ്,ചാക്യാര്‍ കൂത്ത്,നാടന്‍ കലാസെമിനാര്‍,രസികരാജ താരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയാണ് ആറാം ദിനത്തിലെ പരിപാടികള്‍. കലാ സാംസ്കാരിക പരിപാടികളുടെ സമാപനദിവസമായ മാര്‍ച്ച് മൂന്നിന് രാത്രി കണ്ണൂര്‍ ശ്രീ രഞ്ജിനി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.കലശോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.പിലിക്കോട് കണ്ട ഏറ്റവും വലിയ ഉത്സവമാക്കിമാറ്റാനുള്ള കൂട്ടായ്മയോടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഭക്ത ജനങ്ങള്‍ക്ക്‌ അന്നദാനം നല്‍കുന്നതിനുള്ള കലവറയ്ക്ക് ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച കാല്‍നാട്ടും.
ഉദിനൂര്‍; ഉദിനൂര്‍: ക്ഷേത്രപാലക ക്ഷേത്രത്തില്‍ പത്തുനാള്‍ നീളുന്ന പാട്ടുമഹോത്സവത്തിന് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്രം ജന്മകണിശന്മാരായ ചന്തേര പുരുഷോത്തമന്‍ പണിക്കര്‍, ഇളമ്പച്ചി മാധവന്‍ പണിക്കര്‍ എന്നിവര്‍ ക്ഷേത്ര സന്നിധിയില്‍ ഓലക്കുട സമര്‍പ്പിച്ച് മുഹൂര്‍ത്തെ കല്പിച്ചതോടെയാണ് പാട്ടുത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് അരിയളക്കല്‍, കളത്തിലരി എന്നിവയ്ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവായുധം എഴുന്നള്ളത്ത് നടന്നു. വൈകുന്നേരം ആറിന് തൃക്കരിപ്പൂര്‍ നാദതരംഗിണി ഓര്‍ക്കെസ്ട്രയുടെ ഭക്തിഗാനമേള നടന്നു. എല്ലാ ദിവസവും രാവിലെയും രാത്രിയിലും തിരുവായുധം എഴുന്നള്ളത്ത് നടക്കും. കടപ്പാട്: രാഹുല്‍ ഉദിനൂര്‍
ഉദിനൂര്‍ : വടക്കെ മലബാറിലെ ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന പാട്ട് മഹോത്സവത്തിന് ഫെബ്രുവരി 1ന് ജന്മകണിയാന്‍മാര്‍ ക്ഷേത്ര തിരുനടയില്‍ ഓലക്കുടസമര്‍പ്പണം നടത്തി മുഹൂര്‍ത്തം കുറിക്കുന്നതോടെ തുടക്കമാകും. എല്ലാ ദിവസവും ഉത്തരമലബാറിലെ പ്രഗത്ഭ വാദ്യക്കാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുവായുധം എഴുന്നള്ളത്ത് നടക്കും. ഒന്നാം പാട്ട് ദിവസം വൈകു.6ന് തൃക്കരിപ്പൂര്‍ നാദതരംഗിണിയുടെ ഭക്തിഗാനമേള, രണ്ടാംപാട്ടിന് വൈകു.6ന് പെരളം രമണി സുരേന്ദ്രന്റെ അഷ്ടപദി, 6.30ന് കൊട്ടിയൂര്‍ പി എസ് മോഹനന്റെ ആദ്ധ്യാത്മിക പ്രഭാഷണം, മൂന്നാം പാട്ടിന് വൈകു.6ന് പാണിവാദരത്‌നം കലാമണ്ഡലം പ്രൊഫസര്‍ ഷോര്‍ണ്ണൂര്‍ ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്ത്, നാലാം പാട്ടിന് വൈകു.6ന് മഡിയന്‍ രാധാകൃഷ്ണന്റെ തായമ്പക, അഞ്ചാംപാട്ടിന് വൈകു. 6ന് പാലക്കാട് വള്ളുവനാട് നാടന്‍കലാ കേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍ കലാരൂപം കേത്രാട്ടം, ആറാംപാട്ടിന് വൈകു.6ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ,ഏഴാം പാട്ട് ദിവസം വൈകു.6ന് കേളി, തായമ്പക,പഞ്ചവാദ്യം,7.30ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഡിക്‌സണ്‍ നയിക്കുന്ന പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കെസ്ട്രയുടെ ഗാനമേള എന്നിവയും നടക്കും. നാല്, ഏഴ് പാട്ടുനാളുകളില്‍ എഴുന്നള്ളത്തിന് ശേഷം കൊയോങ്കര പയ്യക്കാല്‍ ഭഗവതീക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ വടക്കേ നടയില്‍ സ്വരൂപാചാര ചടങ്ങ് നടക്കും. ആറ്,ഏഴ്,എട്ട് പാട്ടുദിവസങ്ങളില്‍ പച്ചിലയും അരിയും പൊടിച്ചെടുത്ത് കാളരാത്രി അമ്മയുടെ തിരുരൂപം കളമെഴുത്ത് നടക്കും. ഏഴാം പാട്ട് ദിവസം സന്ധ്യയ്ക്ക് പട്ടികജാതി വിഭാഗങ്ങളിലെ വിവിധ തറവാട്ടംഗങ്ങള്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള അരയാല്‍ത്തറയില്‍ കാണിക്കയര്‍പ്പിച്ച് നടത്തുന്ന തൊഴല്‍ ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ്. ഫെബ്രുവരി 11 തെയ്യം ദിവസം വൈകു.6ന് പ്രതിഭാസംഗമം.രാത്രി 12ന് നിരവധി ചൂട്ടുകളുടെ അകമ്പടിയോടെയുള്ള കലശം എഴുന്നള്ളത്ത്. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം എന്നിവ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ വി ജതീന്ദ്രന്‍, കണ്‍വാനര്‍ കിഴക്കൂല്‍ രാജന്‍, വി വി അനില്‍കുമാര്‍, കെ വി ഗോപാലന്‍, ഇ.വി വിജയന്‍, പി പി കുഞ്ഞികൃഷ്ണന്‍, എന്‍ വി പത്മനാഭന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫോട്ടോ പത്രസമ്മേളനത്തില്‍ നിന്ന്
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശോത്സവത്തിന് ഒരുക്കങ്ങള്‍ സജീവമായി. ക്ഷേത്രത്തിലും, കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലും, കൊട്ടുംപുറം വൈരജാതന്‍ ക്ഷേത്രത്തിലും നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. കലശോത്സവ വിജയത്തിനായി വനിതാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നു.കഴിഞ്ഞ ദിവസം ക്ഷേത്രപരിസരം ശുചീകരിച്ചു. നൂറോളം പ്രവര്‍ത്തകര്‍ ശുചീകരണ യത്നത്തില്‍ പങ്കാളികളായി. കലശോത്സവ ഭാഗമായി എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ അന്നദാനവും ഒരുക്കുന്നുണ്ട്‌ .കലവറയ്ക്കുള്ള പന്തല്‍ കാല്‍നാട്ടു കര്‍മ്മം ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കും നീലേശ്വരം സി. ഐ സുനില്‍കുമാര്‍ കാല്‍നാട്ടു കര്‍മ്മം നിര്‍വഹിക്കും.
ഉദിനൂര്‍ : ക്ഷേത്രപാലകന്റെ നടയില്‍ പട്ടികജാതി വിഭാഗത്തിന്റെ കൂവപ്പണി ആവേശമായി. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിന്റെ മുന്നോടിയായാണ് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന കൂവപ്പണിക്ക് നൂറുകണക്കിനാളുകള്‍ പങ്കാളികളായി. ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങുകളില്‍ പങ്കാളിത്തം വഹിക്കുന്ന കോയി, എള്ളത്ത്, ഊരാളി എന്നീ മൂന്ന് തറവാടുകളില്‍ നിന്നാണ് ആളുകള്‍ കൂവപ്പണിക്കെത്തിയത്.ഇവരുടെ പ്രതീകമെന്നോണം തറവാട്ട് മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് മണ്‍വെട്ടികള്‍ ക്ഷേത്രനടയില്‍ വച്ചു പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രപാലകന്റെ അനുഗ്രഹം വാങ്ങിയാണ് കൂവപ്പണിക്ക് തുടക്കമിട്ടത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പൗരാണികമായ കല്ല്മുതല്‍ നടക്കാവ് ജങ്ഷന്‍ പരിസരത്തെ കല്ലുവരെയാണ് കൂവപ്പണി നടത്തിയത്. കടപ്പാട്: രാഹുല്‍ ഉദിനൂര്‍
ഉദിനൂര്‍ : മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നുവരാറുള്ള തടിയന്‍കൊവ്വല്‍ മുണ്ട്യയില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇത്തവണ മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ നാല് ദിവസങ്ങളിലായാണ് കളിയാട്ടം നടക്കുന്നത്. ഒരേ സമസം അഞ്ഞൂറ്‌പേര്‍ക്ക് ഇരിക്കാവുന്ന ഓലപ്പന്തല്‍ തയ്യാറായി വരികയാണ്. ഏകദേശം മൂവായിരത്തിലധികം മെടല്‍ ഓലയുപയോഗിച്ചാണ് പന്തല്‍ നിര്‍മ്മിക്കുന്നത്.നൂറ്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് രണ്ട് ദിവസംകൊണ്ടാണ് ഓലകള്‍ മെടഞ്ഞെടുത്തത്. മിക്ക കളിയാട്ട കാവുകളിലും പ്ലാസ്റ്റിക്, തുണി പന്തലുകള്‍ വ്യാപകമായെങ്കിലും പാരമ്പര്യ പ്രൗഢിയോടെയാണ് തടിയന്‍കൊവ്വല്‍ മുണ്ട്യയില്‍ പന്തലൊരുങ്ങുന്നത്. പന്തലിനാവശ്യമായ കവുങ്ങ്, ഓല എന്നിവ നാട്ടുകാര്‍ചേര്‍ന്ന് സൗജന്യമായി ശേഖരിച്ചവയാണ്. കളായാട്ടത്തിന്റെ സമാപന ദിവസം ഏഴായിത്തോളം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്. കളിയാട്ടത്തോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, സഹസ്രദീപ സമര്‍പണം, നാടകങ്ങള്‍, ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചെറുവത്തൂര്‍:; പുലിയന്നൂര്‍ പുതിയറക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ മൂവാണ്ടു കളിയാട്ടം തുടങ്ങി. കളിയാട്ടത്തിന് തുടക്കം കുറിച്ച്‌ പെരിങ്ങാര മന്ദച്ചം വയല്‍ ക്ഷേത്രം, ചീര്‍ക്കയം ധര്‍മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി
First <<  1 2 3 4 5 6 7   >> Last