home
Total Visiters: 
ഭക്തിയുടെ നിറവില്‍ കൂട്ടായ് മാറല്‍ ചടങ്ങ്‌
5 years ago ..
കാലിക്കടവ്: പിലിക്കോട് കരക്കക്കാവ്‌ ഭഗവതീക്ഷേത്രത്തില്‍ വൃശ്ചിക സംക്രമദിനത്തില്‍ പരമ്പരാഗത ചടങ്ങുകളോടെ കൂട്ടായ്മാറല്‍., ക്ഷേത്രത്തിലെ രാഘവന്‍ വെളിച്ചപ്പാടന്‍ അരങ്ങിലായി മൂന്ന് തവണ പേര് ചൊല്ലി വിളിച്ചതോടെ ചെറവങ്ങാട്ട് വെളുത്തമ്പു, കാഞ്ഞിരിക്കീല്‍ ലക്ഷമണന്‍ എന്നിവര്‍ കൂട്ടായ്ക്കാരായി ചുമതലയേറ്റു. അടുത്ത വൃശ്ചിക സംക്രമദിനം വരെ അടിയന്തരാദി ചടങ്ങുകള്‍ക്കുള്ള ചുമതല ഇവര്‍ക്കായിരിക്കും. ഇതിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ കൂട്ടായ്മയോടെ 'ഉണ്ടുലിങ്ങ' അപ്പമൊരുക്കി. ഏറെ സവിശേഷതകള്‍ നിറഞ്ഞ ചടങ്ങുകളോടെയാണ് ഈ അപ്പമൊരുക്കുന്നത്. പുന്നെല്ലിന്‍ അരി ഉരലും ഉലക്കയും ഉപയോഗിച്ചാണ് പൊടിച്ചെടുക്കുന്നത്. സംക്രമദിനത്തില്‍ പുലര്‍ച്ചെ തന്നെ ഇതാരംഭിക്കുന്നു. ക്ഷേത്രത്തിന്‍റെ നാല് ഊരുകളായ കരക്കേരു, മല്ലക്കര, കണ്ണങ്കൈ, അരയാക്കീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാല്യക്കാരും, സ്ത്രീകളും അപ്പനിര്‍മ്മാണത്തിനായി ക്ഷേത്രത്തിലെത്തി . ക്ഷേത്രത്തിലെ കൂട്ടായ്ക്കാര്‍ വീടുകളില്‍ നിന്നും ശേഖരിച്ച നെല്ലാണ് അരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഏറെ ശ്രമകരമായ ജോലിയാണ് ഉരലില്‍ അരി പൊടിച്ചെടുക്കുകയെന്നത്. ഇങ്ങനെ പൊടിച്ച്‌ എടുക്കുന്ന അരി കുഴച്ചെടുത്ത് അതില്‍ പഴം ശര്‍ക്കര എന്നിവ ചേര്‍ത്താണ് ചേരുവയുണ്ടാക്കുന്നത്. വലിയ വട്ടളങ്ങളില്‍ ചെറിയ ഉരുളകളാക്കിയ മാവ്‌ ചുട്ടെടുക്കുന്നു. ഉറപ്പേറിയ അപ്പമായതിനാല്‍ ഇത് കടിച്ചുപൊട്ടിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ കടിച്ചാല്‍ പൊട്ടാത്ത അപ്പമെന്നും ഇതറിയപ്പെടുന്നു. രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം അപ്പം വിതരണം ചെയ്യും.
   
    ഫോട്ടോ: രചന ബാബു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..