home
Total Visiters: 
ഡി വൈ എഫ് ഐ കലക്ടറേറ്റ് വളയല്‍ ; പ്രവര്‍ത്തകര്‍ പ്രയാണം തുടങ്ങി
5 years ago ..

   
    കാലിക്കടവ് ;നിയമന നിരോധനം, അഴിമതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തുന്ന കലക്ടറേറ്റ് വളയല്‍ സമരത്തിനായി സമരവളണ്ടിയര്‍മാര്‍ യൂണിറ്റുകളില്‍നിന്ന് ജാഥാ പ്രയാണം ആരംഭിച്ചു. യൂണിറ്റുകളില്‍നിന്ന് ചെറു പ്രകടനമായാണ് സമര വളണ്ടിയര്‍മാരെത്തുന്നത്. ഇന്ന് രാത്രിയോടെ ഇവര്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്യാമ്പുകളില്‍ എത്തിച്ചേരും. ഉദുമ, ബാര, പാലക്കുന്ന്, കോളിയടുക്കം, പെരുമ്പള, ഇരിയണ്ണി, ബോവിക്കാനം, എടനീര്‍, ചെങ്കള, പാടി, വിദ്യാനഗര്‍, കാസര്‍കോട്, ചൗക്കി എന്നിവിടങ്ങളിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. വളണ്ടിയര്‍മാര്‍ ക്യാമ്പില്‍നിന്ന് അതിരാവിലെ പുറപ്പെട്ട് ആറിന് സമരകേന്ദ്രത്തിലെത്തും. ക്ലായിക്കോട് നിന്നുള്ള പ്രവര്‍ത്തകര്‍ തോണിയില്‍ പുഴകടന്നാണ് സമരകേന്ദ്രത്തിലേക്ക് പുറപ്പെട്ടത്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..