Postpetti I Nattuvarthanam
home
Total Visiters: 
എന്‍ എസ് എസ് ക്യാമ്പുകള്‍ സജീവം
5 years ago ..

    കാലിക്കടവ് ; നാഷണല്‍ സര്‍വീസ് സ്കീം സപ്തദിന ക്യാമ്പുകള്‍ വിവിധയിടങ്ങളില്‍ സജീവമായി. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ക്യാമ്പ് ഓലാട്ട് എ യു പി സ്കൂളിലാണ് നടക്കുന്നത്. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
    പടന്ന എം ആര്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് ക്യാമ്പ് എടച്ചാക്കൈ എ യു പി സ്കൂളില്‍ നടന്നു വരുന്നു.സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടച്ചാക്കൈ-പയ്യാടം റോഡിന്റെ നിര്‍മ്മാണം തുടങ്ങി . പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . ക്യാമ്പുകള്‍ 28 ന് സമാപിക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..