home
Total Visiters: 
ക്രിസ്തുമസ് രാവണയാന്‍ മണിക്കൂറുകള്‍ മാത്രം
5 years ago ..

    കാലിക്കടവ്: ആഹ്ലാദത്തിന്റെ നക്ഷത്രത്തിളക്കവുമായി വീണ്ടുമൊരു ക്രിസ്തുമസ് കൂടി സമാഗതമായി.യേശുദേവന്റെ തിരുപ്പിറവിയുടെ സന്ദേശം വിളിച്ചോതുന്ന ക്രിസ്തുമസ് രാവണയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ക്രിസ്തുമസ് ആഘോഷത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.മത സാഹോദര്യത്തിന്റെ മുഖം കൂടിയുണ്ട് ക്രിസ്തുമസ്സിന്. അതുകൊണ്ട് തന്നെ ക്രിസ്തീയ ഭവനങ്ങളിലും ,ദേവാലയങ്ങളിലും മാത്രമല്ല ഇതര മതസ്ഥരുടെ വീടുകളിലും പുല്‍ക്കൂടുകള്‍ ഒരുക്കിയിട്ടുണ്ട് .യേശു ജനിച്ച ദിനത്തില്‍ രാത്രിയില്‍ കിഴക്കുദിച്ച നക്ഷത്രത്തെ പിന്തുടര്‍ന്ന് മൂന്ന് വിജ്ഞാനികള്‍ ബത് ലഹേമിലെത്തി യേശുവിനെ വണങ്ങി. ഇതിന്‍റെ ഓര്‍മ്മയ്ക്കായുള്ള ക്രിസ്തുമസ് നക്ഷത്രങ്ങളും നാടെങ്ങും തെളിഞ്ഞു കത്തുന്നുണ്ട്. ഗ്രാമ സന്ധ്യകളെ ഭക്തി സാന്ദ്രമാക്കി കൊണ്ടുള്ള കരോള്‍ സംഘങ്ങള്‍ കഴിഞ്ഞ ദിവസവും വീടുകള്‍ കയറി ഇറങ്ങി. വിദ്യാലയങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..