home
Total Visiters: 
പിലിക്കോട് പഞ്ചായത്ത് ബജറ്റ്; പശ്ചാത്തല വികസനത്തിനും, സേവന മേഖലയ്ക്കും ഊന്നല്‍
5 years ago ..

    കാലിക്കടവ്: പശ്ചാത്തല വികസനത്തിനും, സേവന മേഖലയ്ക്കും പ്രാമുഖ്യം നല്‍കി പിലിക്കോട് ഗ്രാമപഞ്ചായത്ത് 2014-15 വര്‍ഷത്തെ വാര്‍ഷിക ബജറ്റ്. 9 കോടി 47 ലക്ഷം രൂപ വരവും, 8 കോടി 76 ലക്ഷം രൂപ ചിലവും, 70 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരനാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരണം, ചന്തേര സബ്‌വെ , പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികളും ശിശു സൌഹൃദ കേന്ദ്രങ്ങളാക്കി വികസിപ്പിക്കല്‍, നിര്‍ദിഷ്ട ദേശീയപാത വികസനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കാലിക്കടവ് മൈതാനം പുനര്‍രൂപകല്‍പ്പന ചെയ്ത് കായിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കല്‍ തുടങ്ങിയവയാണ് മുഖ്യധാര പദ്ധതികള്‍. ഇതിനായി 2 കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നെല്‍വയല്‍ സംരക്ഷണ പദ്ധതികള്‍, നെല്‍കൃഷി വ്യാപനം, തെങ്ങ് കൃഷി പ്രോത്സാഹനം, ഹരിതം പിലിക്കോട് ജൈവകൃഷി പദ്ധതി തുടര്‍ സംരംഭങ്ങള്‍ എന്നിവയ്ക്കാണ് ഉത്പാദനമേഖലയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സേവന മേഖലയ്ക്ക് 1 കോടി 50 ലക്ഷം രൂപയും, ഉത്പാദന മേഖലയ്ക്ക് 43 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..