home
Total Visiters: 
പിലിക്കോട് പഞ്ചായത്തിന് പുതിയ കെട്ടിടം;പ്രാരംഭ നടപടികള്‍ തുടങ്ങി
4 years ago ..

    കാലിക്കടവ്: ദേശീയപാത വികസനത്തിനിടയില്‍ നിലവിലുള്ള കെട്ടിടത്തിന്റെ ഒരുഭാഗം നഷ്ടമാകുന്നതിനാല്‍ പിലിക്കോട് ഗ്രാമപഞ്ചായത്തോഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. കാലിക്കടവില്‍ നിന്നും ഏറെ അകലെയല്ലാതെ മത്സ്യമാര്‍ക്കറ്റിന് സമീപത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 35 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. 25 ലക്ഷം ലോക ബാങ്ക് സഹായത്തോടെയും, 10 ലക്ഷം പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും കണ്ടെത്തും. നിലവില്‍ ഷോപ്പിംഗ്‌ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ദേശീയപാത വികസനം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പകുതി ഭാഗം നഷ്ടമാകും.പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചു മാറ്റി സ്ഥലം നിരപ്പാക്കി കഴിഞ്ഞു. ത്വരിത ഗതിയില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് പഞ്ചായത്തധികൃതര്‍ കൈക്കൊള്ളുന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..