home
Total Visiters: 
തിരുനെല്ലൂര്‍ ക്ഷേത്രക്കുളത്തില്‍ നീരുറവ കണ്ടു
5 years ago ..

    കാലിക്കടവ് : ജലാശയങ്ങള്‍ പലതും സംരക്ഷണമില്ലാതെ നശിക്കുന്ന കാലത്ത് മാണിയാട്ട് ഭക്തരും, നാട്ടുകാരും കൈകോര്‍ത്ത് കുളമൊരുക്കുന്നു. ചന്തേര തിരുനെല്ലൂര്‍ ശിവക്ഷേത്ര മുറ്റത്താണ് കുളം ഒരുങ്ങുന്നത്.അഞ്ചര സെന്റ്‌ ഭൂമിയില്‍ 35 മീറ്റര്‍ നീളത്തിലും, വീതിയിലും 25 അടി താഴ്ച്ചയിലുമാണ് കുളം നിര്‍മ്മിക്കുന്നത് . മുപ്പത് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണചെലവ് പ്രതീക്ഷിക്കുന്നത്. ഉദിനൂര്‍ കിനാത്തിലിലെ ചന്ദ്രന്‍ മണിയാണിയുടെ നേതൃത്വത്തില്‍ ഇരുപത് തൊഴിലാളികളും അത്രതന്നെ നാട്ടുകാരുമാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ കുളത്തില്‍ നീരുറവ കണ്ടുതുടങ്ങിയത് എല്ലാവരെയും ആഹ്ലാദത്തിലാഴ്ത്തിയിട്ടുണ്ട്. കല്ലുകള്‍ പാകുന്ന പ്രവൃത്തിയാണ്‌ ഇപ്പോള്‍ നടക്കുന്നത്. മഴക്കാലമാകുമ്പൊഴേക്കും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കത്തുന്ന മീനചൂടിനെ പോലും കൂസാതെയാണ് നാടിനൊരു ജലാശയമൊരുക്കാന്‍ നാട്ടുകൂട്ടം കൈകൊര്‍ത്തിരിക്കുന്നത്
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..