home
Total Visiters: 
പിലിക്കോട് വിഷു ദിനത്തില്‍ ദക്ഷിണേന്ത്യന്‍ ഫോക് ഫെസ്റ്റ്
5 years ago ..

   
   
    കാലിക്കടവ്; പിലിക്കോട് വിഷു ദിനത്തില്‍ ദക്ഷിണേന്ത്യന്‍ നൃത്ത ഇനങ്ങളുടെ സൌന്ദര്യവും, ആവേശവും നിറയും. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍-തഞ്ചാവൂര്‍, കേരള ഫോക്ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയാണ് വിഷുക്കണി എന്ന പേരില്‍ ദക്ഷിണേന്ത്യന്‍ ഫോക് ഫെസ്റ്റ് ഒരുക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 6.30ന് പിഫാസോ മുറ്റത്ത് ആണ് പരിപാടി . സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍ ഡയരക്ടര്‍ ഡോ. ഇ.എന്‍.സജിത് ഉദ്ഘാടനം ചെയ്യും.
    തിരുവനന്തപുരം നാട്യവേദിയുടെ അംബേദ്കര്‍ പുരസ്‌കാരം നേടിയ എം.പ്രദീപ്കുമാറിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങള്‍ നാടന്‍കലകള്‍ അവതരിപ്പിക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..