home
Total Visiters: 
കാലിക്കടവില്‍ ഇനി കാല്‍പ്പന്തുകളിയുടെ ആവേശം നിറയും രാത്രികള്‍
5 years ago ..

    കാലിക്കടവ്: ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമാമേകി കാലിക്കടവില്‍ ഫുട്ബോള്‍ മാമാങ്കത്തിന് ഏപ്രില്‍ 15 ചൊവ്വാഴ്ച തുടക്കമാകും. മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ് , വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തിലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫുട്ബോൾ താരം ജോപ്പോൾ അഞ്ചേരി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമൻ എം എല്‍ എ അധ്യക്ഷത വഹിക്കും. ആദ്യ മത്സരത്തിൽ ഗോവ സ്പോട്ടിംഗ് ഹദ്ദാദ്‌ ബേക്കലിനെ നേരിടും. നിരവധി പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങും . പതിമൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍, ശാസ്താ മെഡിക്കല്‍സ് തൃശൂര്‍, പീക്ക് ഡവലപ്പെഴ്സ് കണ്ണൂര്‍, യൂണിവേഴ്സല്‍ പടന്ന, അല്‍ മദീന ചെര്‍പ്പശ്ശേരി, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, മേഡിഗാഡ് അരീക്കോട്, എഫ് സി ജയാബേക്കറി തൃശൂര്‍ തുടങ്ങി 18 ടീമുകളാണ് മത്സരിക്കാന്‍ എത്തുന്നത് . വിജയികള്‍ക്ക് വി കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി, എം ആര്‍ സി കൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയും വെള്ളാട്ട് എം കെ കുഞ്ഞിരാമന്റെ സ്മരണയ്ക്കും, ചന്തേര കെ സുകുമാരന്‍ മാസ്റ്ററുടെ സ്മരണയ്ക്കുമായി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകളും ലഭിക്കും. ഫുട്ബോള്‍ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ലാഭം പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ഫുട്ബോൾ ഫെസ്റ്റിന്റെ ഭാഗമായി വെറ്ററന്‍സ് ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . മത്സരം തീരുന്ന മുറയ്ക്ക് നീലേശ്വരം, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കെ കുഞ്ഞിരാമൻ എം എല്‍ എ, ശോഭ ബാലന്‍ , എ ജി മുഹമ്മദ്‌ കുഞ്ഞി ഹാജി, ടി വി നന്ദകുമാര്, രാജീവന്‍ ടി , ടി മോഹനൻ തുടങ്ങിയവര്‍ സംബന്ധിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..