home
Total Visiters: 
ഓരിയില്‍ ഒരുങ്ങി കൂറ്റന്‍ സ്റ്റീല്‍ ബോട്ടുകള്‍
5 years ago ..

   
    ചെറുവത്തൂര്‍: ഓരിയില്‍ നിര്‍മ്മിച്ച രണ്ട് സ്റ്റീല്‍ ബോട്ടുകള്‍ കടലിലേക്ക് . ഓരി ചെമ്പന്റെമാടിലെ ബോട്ട് യാര്‍ഡില്‍ നിര്‍മിച്ച രണ്ട് കൂറ്റന്‍ സ്റ്റീല്‍ ബോട്ടാണ് കടലിലിറക്കാന്‍ തയ്യാറെടുക്കുന്നത്.ജില്ലയില്‍ ആദ്യമായാണ്‌ സ്റ്റീല്‍ ബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ണാടകത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ മലപ്പയിലേക്കാണ് രണ്ട് ബോട്ടും കൊണ്ടുപോകുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശി സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് യാര്‍ഡില്‍ മാസങ്ങള്‍ക്ക് മുമ്പേ ബോട്ടിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. ഇവിടെനിന്ന് ആദ്യമായാണ് ബോട്ട് കടലിലിറക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളിലുമാണ് ബോട്ട് യാര്‍ഡുകളുള്ളത്. ജില്ലയില്‍ ആദ്യമായാണ് സ്റ്റീല്‍ ബോട്ട് യാര്‍ഡ് ആരംഭിച്ചത്. ബോട്ടില്‍ അത്യാധുനിക സംവിധാനങ്ങളുണ്ട്. ഒരു മാസം കടലില്‍ തങ്ങി മീന്‍പിടിക്കാനാവും. മത്സ്യം എവിടെയുണ്ടെന്ന് തിരിച്ചറിയാനുള്ള ക്യാമറകളും കടലിന്റെ ആഴം മനസിലാക്കാനുളള സംവിധാനവും ഇതിലുണ്ട്. പിടിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള അറകളുമുണ്ട്. കപ്പലിനോട് സാമ്യമുള്ള രൂപഭംഗി ഇതിന്റെ പ്രത്യേകതയാണ്. ഒരുകോടിയോളം രൂപയാണ് നിര്‍മാണ ചെലവ്. കര്‍ണാടക സാലിഗ്രാമിലെ ക്യാപ്റ്റന്‍ ജി കെ മാര്‍ക്കാലയാണ് ബോട്ട് വാങ്ങിയത്. നാലരമാസം കൊണ്ടാണ് ബോട്ടിന്റെ പണി പൂര്‍ത്തിയായത് നാല് ബോട്ടുകള്‍ കൂടി ഇവിടെ പണിപ്പുരയിലാണ്. നീറ്റിലിറക്കിയ ബോട്ടുകള്‍ അനൂകൂല കാലാവസ്ഥയില്‍ ഒരാഴ്ചക്കകം കര്‍ണാടകതതിലെത്തിക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..