home
Total Visiters: 
കെ.കൃഷ്ണന്‍ അനുസ്മരണവും വിഷുസന്ധ്യയും ഇന്ന്
5 years ago ..

   
   
   
    ചെറുവത്തൂര്‍: ജനശക്തി മുണ്ടക്കണ്ടത്തിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന കൗമുദി കൃഷ്ണന്‍ അനുസ്മരണവും വിഷുസന്ധ്യയും ഏപ്രില്‍ 15ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അനുസ്മരണസമ്മേളനം വൈകിട്ട് അഞ്ചിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി.ജയരാജന്‍ അനുസ്മരണഭാഷണം നടത്തും.
    വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയവരെ ചടങ്ങില്‍ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം ഉപഹാരംനല്‍കി ആദരിക്കും. 20ന് രാവിലെ 10 മുതല്‍ ഇന്റര്‍ ക്ലബ് കബഡി ടൂര്‍ണമെന്റ് നടക്കും. ബോക്‌സിങ് താരം കെ.സി.ലേഖ ഉദ്ഘാടനം ചെയ്യും. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 16 പ്രമുഖ ടീമുകള്‍ കളിക്കളത്തിലിറങ്ങും.
    ജേതാക്കള്‍ക്ക് 22,012 രൂപ, 12,012 രൂപ പ്രൈസ്മണിയും ട്രോഫിയും സമ്മാനമായി നല്‍കും. പത്രസമ്മേളത്തില്‍ വി.പ്രകാശന്‍, സി.വി.അശോക്‌ കുമാര്‍ , ഇ.പി.പ്രദീപന്‍, കെ.എം.പ്രമോദ്, സുധീരന്‍ മയ്യിച്ച എന്നിവര്‍ സംബന്ധിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..