home
Total Visiters: 
മലയാളികള്‍ ഐശ്വര്യം കണികണ്ടുണര്‍ന്നു
5 years ago ..

    കാലിക്കടവ്: ക്ഷേത്രങ്ങളിലും, മലയാളികളുടെ വീടുകളിലും സമൃദ്ധിയുടെ കണിയൊരുങ്ങി. കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും,ഉണ്ണിക്കണ്ണനും ഒക്കെയായി ഐശ്വര്യത്തിന്റെ കണി. ഈ കണികണ്ട് മലയാളം പുതിയ പ്രതീക്ഷയിലേക്ക് ഉണര്‍ന്നു. കാര്‍ഷിക വര്‍ഷാരംഭത്തിന്‍റ സ്മരണപുതുക്കിയാണ് മലയാളി വിഷു ആഘോഷിക്കുന്നത്. വര്‍ഷാരംഭത്തില്‍ സമൃദ്ധിയുടെ കണികണ്ടുണര്‍ന്നാല്‍ വര്‍ഷംമുഴുവനും ഐശ്വര്യം നിറയുമെന്നതാണ് മലയാളി സങ്കല്‍പ്പം.
    വിഷു ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തര്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനും, ക്ഷേത്ര ദര്‍ശനത്തിനുമായി പുലര്‍ച്ചെ അഞ്ച് മുതല്‍ നിരവധി ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..