home
Total Visiters: 
ചന്തേര കുനുത്തൂര്‍ മാടം കളിയാട്ടം;കലവറ നിറച്ചു
5 years ago ..

    കാലിക്കടവ്:ചന്തേര കുനുത്തൂര്‍ മാടം പുലിയൂര് കാളിക്ഷേത്രം മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് കലവറ നിറയ്ക്കല്‍ ഘോഷയാത്രോടെ തുടക്കം. രാവിലെ ഗ്രാമത്തപ്പന്‍ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു ഏപ്രില്‍ 19 വരെ നടക്കുന്ന കളിയാട്ട ഭാഗമായി പുലിയൂര് കണ്ണന്‍, പുലികണ്ഠന്‍, അങ്കക്കുളങ്ങരഭഗവതി, ദയരപ്പന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, കരിന്തിരിനായര്‍, പുലിമാരുതന്‍, കാളപുലി, പുലിയൂര്കാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ നാലുദിവസങ്ങളിലായി കെട്ടിയാടും.
    കളിയാട്ട മഹോത്സവ ഭാഗമായി 16 ന് രാത്രി എട്ടിന് പ്രതിഭാ സംഗമം നടക്കും. 17 ന് നാടകം, 18 ന് കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. 19 ന് ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും
    ഫോട്ടോ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..