home
Total Visiters: 
കൂട്ടായ്മയിലൂടെ പിലിക്കോടിന് നൂറുമേനി വിജയത്തിളക്കം
5 years ago ..

    കാലിക്കടവ്: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ;ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടത്തിയ കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്ക് നൂറുമേനിയുടെ വിജയത്തിളക്കം. വിദ്യാലയത്തില്‍ നിന്നും ഇത്തവണ പരീക്ഷയെഴുതിയ 132 കുട്ടികളും ഉപരി പഠനത്തിന് അര്‍ഹത നേടി. 20 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മികച്ച വിജയത്തിനായി വിദ്യാലയം നടത്തിയ രാത്രികാല ക്ലാസ്സുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നുകുട്ടികള്‍ ‍ താമസിക്കുന്ന പ്രദേശത്തെ വായനശാലകള്‍,ക്ലബ്ബുകള്‍ എന്നിവിടങ്ങളിലാണ് അയല്‍ കൂട്ട പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത്. വിദ്യാലയത്തിന്റെ മികച്ച വിജയം എല്ലാവരെയും ആഹ്ലാദത്തിലാക്കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..