home
Total Visiters: 
എസ് എസ് എല്‍ സി യില്‍ അഭിമാനനേട്ടവുമായി ജി എം ആര്‍ എസും, കേളപ്പജിയും
5 years ago ..

   
    കാലിക്കടവ്: എസ് എസ് എല്‍ സി പരീക്ഷയില്‍ വെള്ളച്ചാല്‍ മാതൃകാ സഹവാസ വിദ്യാലയത്തിന് തുടര്‍ച്ചയായ ഏഴാം തവണയും നൂറുമേനി വിജയത്തിളക്കം. 34 വിദ്യാര്‍ഥികളില്‍ മുഴുവന്‍പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. ഒരു കുട്ടി മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി . കിഷോര്‍ കെ ആണ് ഈ നേട്ടം കൈവരിച്ചത്. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് കുട്ടികളെ ഇരുത്തിയ പിലിക്കോട് പഞ്ചായത്തിലെ മൂന്ന് വിദ്യാലയങ്ങളും നൂറുമേനി വിജയം നേടിയത് മികച്ച നേട്ടമായി. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കോഷണല്‍ ഹയര്‍ സെക്കണ്ടറി, പിലിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയാണ് നൂറില്‍ തിളങ്ങിയ മറ്റു രണ്ടു വിദ്യാലയങ്ങള്‍. കേളപജിയില്‍ 116 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. 11 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
   
    ഫോട്ടോ:നൂറുമേനി വിജയം നേടിയ ജി എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്കൊപ്പം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..