home
Total Visiters: 
കുട്ടികള്‍ക്ക് പോറ്റിവളര്‍ത്താന്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍
5 years ago ..

    കാലിക്കടവ് : പോറ്റിവളര്‍ത്താന്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍. 100 കുട്ടികള്‍ക്കാണ് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കിയത്. സ്കൂള്‍ എന്‍ എസ് എസ് യൂനിറ്റ്, ഭൂമിത്ര സേന എന്നിവ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്. നാല് മാസത്തിനുള്ളില്‍ മുട്ട ലഭിക്കുന്ന പ്രായത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ നിന്നും ലഭിക്കുന്ന മുട്ട വിദ്യാലയത്തിലേക്ക് തന്നെ കുട്ടികള്‍ എത്തിച്ചു നല്‍കും. ഇതുവഴി കോഴിവളര്‍ത്തലിലൂടെ കുട്ടികള്‍ക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യാം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ശ്രീവിദ്യ നമ്പ്യാര്‍, കെ മനോജ്‌ കുമാര്‍, എം യോഗേഷ് എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..