home
Total Visiters: 
പച്ചക്കറി വിലയും, വെളിച്ചെണ്ണ വിലയും കുതിച്ചുയരുന്നു.
5 years ago ..

    കാലിക്കടവ്; വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. വിഷുവിനോട് അനുബന്ധിച്ചാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചു തുടങ്ങിയത്. പയര്‍ വര്‍ഗങ്ങള്‍ക്ക് കിലോയ്ക്ക് 22 രൂപ വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്
    കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പച്ചക്കറികള്‍ക്ക് മിക്കതിനും ഗണ്യമായ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പയറിനും ബീന്‍സിനുമാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 36 രൂപവരെയുണ്ടായിരുന്ന ഇവ രണ്ടിനും ഇപ്പോള്‍ കിലോയ്ക്ക് 60 രൂപവരെയാണ് വില. പാവയ്ക്കയുടെ വില 24 ലില്‍ നിന്നും 38 രൂപവരെ എത്തി നില്‍ക്കുന്നു. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് വെണ്ടയുടെ വിലയില്‍ കിലോയ്ക്ക് പത്ത് രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. പച്ചമുളകിനും വില വര്‍ധനവുണ്ട് 22 രൂപ വരെയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ മുപ്പത് രൂപവരെയാണ് വില. വെള്ളരി ഒഴിച്ച് മറ്റെല്ലാ പച്ചക്കറികള്‍ക്കും വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതെസമയം ചെറുനാരങ്ങയുടെ വില കേട്ടാലും മൂക്കത്ത് വിരല്‍ വയ്ക്കും. 60 രൂപ വരെയുണ്ടായിരുന്ന ഒരു കിലോ ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ 100 രൂപ വരെയാണ് വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് 40 രൂപയുടെ വര്‍ധനവ്‌ ഉണ്ടായിരിക്കുന്നത് . തമിഴ് നാട്ടില്‍ ഉത്പാദനം കുറഞ്ഞതും, പ്രാദേശിക പച്ചക്കറി സീസണ്‍ അവസാനിച്ചതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം വെളിച്ചെണ്ണ വിലയും കുതിച്ചുയരുകയാണ്. 100 രൂപ വരെയുണ്ടായിരുന്ന ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 140 രൂപയോളമാണ് വില. വിലവര്‍ധനവ് ഇങ്ങനെ തുടരുകയാണെങ്കില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അത് സാരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..