home
Total Visiters: 
ദേശീയപാത സ്ഥലമേറ്റെടുപ്പ്;പ്രതിഷേധവുമായി കര്‍മ്മസമിതി
5 years ago ..

    കാലിക്കടവ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ പ്രതിഷേധവുമായി രംഗത്ത്. തുച്ചമായ വിലയ്ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു . അതുകൊണ്ട് തന്നെ സ്ഥലമെടുപ്പുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മറ്റി. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നാഷണല്‍ ഹൈവേ 17 ജില്ലാ കര്‍മസമിതി. വിജ്ഞാപനവുമായി ബന്ധപ്പെട്ട് 13 തരം രേഖകള്‍ നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കണമെന്നത് അംഗീകരിക്കാന്‍ പറ്റില്ല. ബി ഒ ടി മുതലാളിമാര്‍ക്ക് തുഛമായ വിലയ്ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും റോഡുവികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തി മാര്‍ക്കറ്റ് വിലനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിരിക്കേ അവയെ അവഗണിച്ച് ദേശീയപാത അതോറിറ്റി ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും കര്‍മ്മസമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വഞ്ചനയില്‍ അകപ്പെടരുതെന്നും പത്രപരസ്യം വഴി ആവശ്യപ്പെടുന്ന ഒരുരേഖയും ഹാജരാക്കരുതെന്നുമുള്ള നിലപാടിലാണ് ഇവര്‍ . വിജ്ഞാപനത്തിനെതിരെ ജില്ലയിലെ പെരിയ മുതല്‍ കാലിക്കടവ്വരെയുള്ള വീടും സ്ഥലങ്ങളും ആരാധനാലയങ്ങളും നഷ്ടപ്പെടുന്നവരുടെ അടിയന്തര ജനകീയ കൂട്ടായ്മ 19ന് രാവിലെ പത്തിന് നീലേശ്വരം എന്‍കെബിഎം എയുപി സ്കൂളില്‍ നടക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..