home
Total Visiters: 
പടുവളത്തില്‍ ഫയര്‍ ഫോഴ്‌സ് വാഹനത്തിനുമേല്‍ മരം വീണു
5 years ago ..
കാലിക്കടവ്:പിലിക്കോട് പടുവളത്തില്‍ അപകടാവസ്ഥയിലായ മരം മുറിച്ചു നീക്കാനെത്തിയ ഫയര്‍ ഫോഴ്‌സ് വാഹനത്തിന് മുകളില്‍ ആ മരം തന്നെ കടപുഴകി വീണു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
   
    സംഭവം ഇങ്ങനെ....
   
    സി പി എം തൃക്കരിപ്പൂര്‍ ഏരിയാകമ്മറ്റി ഓഫീസിന് സമീപത്തെ കൂറ്റന്‍ കാറ്റാടി മരത്തിന് അടിയില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസികള്‍ ഉടന്‍ തന്നെ ത്രിക്കരിപ്പൂരിലെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീ കെടുത്താനുള്ള ശ്രമം ആരംഭിക്കുമ്പോള്‍ തന്നെ ഈ മരം കടപുഴകി ഫയര്‍ ഫോഴ്‌സ് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിലൂടെ കടന്നു പോകുന്ന എച്ച് ടി വൈദ്യുത ലൈനില്‍ താങ്ങി നിന്നതിനാല്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയില്ല. മരം കടപുഴകിയതോടെ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസും, ഫയര് ഫോഴ്‌സും, നാട്ടുകാരും നടത്തിയ ശ്രമഫലമായി 9.20 ഓടെ മരം മുറിച്ചുമാറ്റി. വന്‍ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും
   
    ഫോട്ടോകള്‍:അനീഷ് ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..