home
Total Visiters: 
പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടല്‍; പടുവളത്ത് വഴിമാറിയത് വന്‍ദുരന്തം
5 years ago ..
കാലിക്കടവ്; പിലിക്കോട് പടുവളത്തില്‍ ദേശീയപാതയിലേക്ക് കാറ്റാടിമരം കടപുഴകിവീണ് സംഭവിക്കുമായിരുന്ന വന്‍ദുരന്തം വഴിമാറിയത് പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം. അടിഭാഗം പൂര്ണ്ണമായും കത്തിനശിച്ചതിനെ തുടര്‍ന്നാണ് കൂറ്റന്‍ കാറ്റാടിമരം ഇന്ന് രാവിലെ 8.45 ഓടെ കടപുഴകിവീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മരത്തിന് സമീപത്തെ പുല്ലില്‍ തീപടര്ന്നിരുന്നു. ഇതില്‍ നിന്നാണ് മരത്തിലേക്ക് തീപടര്ന്നത് എന്ന് കരുതുന്നു. രണ്ടുദിവസം മുന്‍പ് മരത്തിന് സമീപത്ത് നിന്ന് വീണ്ടും പുകഉയരുന്നത് കണ്ട ചിലര്‍ ഇത് വെള്ളമൊഴിച്ച് കെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീട്‌നും മരത്തിനടിയില്‍ നിന്നും പുകഉയരുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരത്തിന്റെ അടിഭാഗം കത്തി നശിച്ചത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് മരം വീഴാത്തതും ഭാഗ്യമായി. മരം വീണതിനെ തുടര്‍ന്ന് എച്ച് ടി വൈദ്യുത ലൈന്‍ കടന്നുപോകുന്ന പോസ്റ്റുകളും തകര്ന്നു. നാട്ടുകാര്‍ റോഡില്‍ ഇതുവഴിയുള്ള യാത്രക്കാര്ക്ക് അപകടമുന്നറിയിപ്പ് നല്കുകയും ചെയ്തു. പോലീസും ഫയര്‍ ഫോഴ്‌സും കൃത്യമായ ഇടപെടല്‍ നടത്തുകയും ചെയ്തത്തിനാലാണ് വളരെ വേഗത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..