home
Total Visiters: 
ഓര്‍മ്മകളുടെ സുഗന്ധം നിറഞ്ഞ് സതീര്‍ത്ഥ്യം
5 years ago ..

    കാലിക്കടവ്: മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലില്‍ ഓര്‍മ്മകളുടെ സുഗന്ധം നിറഞ്ഞു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1983-84 ബാച്ചിലുണ്ടായിരുന്നവരാണ് സതീര്‍ത്ഥ്യം എന്ന പരിപാടിയിലൂടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്നത്. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റൊറിയത്തിലെ ശാന്ത നഗറില്‍ പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി എം വിനയചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. അരുണ്‍ എളാട്ട്, മുള്ളിക്കീല്‍ മോഹനന്‍, അനിത എം വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗുരുവന്ദനത്തില്‍ വത്സന്‍ പിലിക്കോട് മുഖ്യാതിഥിയായി. പി പി ലിബീഷ് കുമാര്‍, കെ ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ അനുമോദിച്ചു. സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു. കെ ബാബു, ശ്രീനിവാസന്‍ എം വി തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..