home
Total Visiters: 
ജലക്ഷാമം രൂക്ഷം; വാഴകള്‍ വാടാതെ നോക്കാന്‍ കുട്ടികളുടെ കഠിനശ്രമം
5 years ago ..

    കാലിക്കടവ് : കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായതോടെ നട്ടുവളര്‍ത്തുന്ന വാഴകള്‍ വാടാതെ നോക്കാന്‍ കുട്ടികളുടെ കഠിന ശ്രമം. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്‌ വാഴകള്‍ക്ക് നനവ്‌ പകരാന്‍ അവധിക്കാലത്തുമെത്തുന്നത്. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ്‌ കുട്ടികള്‍ ദേശീയ പാതയോരത്ത് വാഴകൃഷി നടത്തുന്നത്. കൃഷിഭവന് മുന്നിലെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്തായിരുന്നു വാഴകള്‍ക്കുള്ള ജലസേചനം. എന്നാല്‍ രണ്ടാഴ്ച മുന്‍പ് കിണറിലെ വെള്ളം പൂര്‍ണ്ണമായും വറ്റി. ഇപ്പോള്‍ സമീപത്തെ കിണറുകളില്‍ നിന്നും കോരിയെടുത്താണ് കുട്ടികള്‍ വാഴകള്‍ക്ക് വെള്ളം നനയ്ക്കുന്നത്. ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികള്‍ ജലസേചനത്തിനായി എത്തുന്നു. നൂറു നേന്ത്രവാഴകളാണ് ഇത്തവണ നട്ടിരിക്കുന്നത്. എത്ര പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും വാഴകളെ പരിപാലിക്കുമെന്ന ദൃഡനിശ്ചയ്ത്തിലാണ് കുട്ടികള്‍. സ്കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ പ്രകാശനും കുട്ടികള്‍ക്കൊപ്പം സജീവമായി കൃഷിപരിപാലനത്തില്‍ പങ്കെടുക്കുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..