home
Total Visiters: 
പ്രചരണത്തിന് ചാക്ക് ബോര്‍ഡുകളുമായി പരിഷത്ത്
5 years ago ..

    കാലിക്കടവ് : പ്രചരണത്തിനായി നാടെങ്ങും ഫ്ലക്സ് ബോര്‍ഡുകള്‍ നിറയുമ്പോള്‍ വേറിട്ട പ്രചരണവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ചാക്കുകള്‍ കൊണ്ടാണ് പരിഷത്ത് സംസ്ഥാന സമ്മേളന പ്രചരണബോര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. മെയ് 9,10,11 തീയതികളില്‍ ഉദിനൂരില്‍ നടക്കുന്ന പരിഷത്തിന്റെ അമ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചാക്ക് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പഴയകാലത്ത് ഉപയോഗിച്ചിരുന്ന ചാക്ക് ബോര്‍ഡുകള്‍ക്ക് പുതിയകാലത്തിലെ ആവശ്യകതയും പ്രസക്തിയും തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരം പ്രചരണത്തിന് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ഒരാഴ്ച കൊണ്ടാണ് ഇരുന്നൂറിലേറെ ചണ ചാക്കുകള്‍ ഉപയോഗിച്ച് ബോര്‍ഡുകള്‍ നിര്‍മിച്ചത്. പ്രശസ്ത ശില്‍പികളായ സന്തോഷ് മാനസം, മധു കാരി എന്നിവര്‍ സൗജന്യമായാണ് നാലുദിവസം കൊണ്ട് ഇത്രയും ബോര്‍ഡുകള്‍ എഴുതി തയ്യാറാക്കിയത്.പരിഷത് ഉദിനൂര്‍ യൂണിറ്റ് പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്. പരിഷത് സമ്മേളത്തിന്റെ പ്രാരംഭ പ്രചരണങ്ങളിലെല്ലാം തുണിബോര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഫ്ലക്സ് ബോര്‍ഡുകളെക്കാള്‍ അല്‍പം ചിലവേറിയതാണെങ്കിലും പ്രകൃതി സൗഹാര്‍ദ്ദമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..