home
Total Visiters: 
കരക്കക്കാവ് കളിയാട്ടം; നാട്ടെഴുന്നള്ളത്തിറങ്ങി
5 years ago ..
കാലിക്കടവ്: കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട വരവറിയിച്ചുള്ള നാട്ടെഴുന്നള്ളത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം. ഇനിയുള്ള പന്ത്രണ്ട് നാള്‍ പിലിക്കോട് ഗ്രാമത്തില്‍ ഈ നാട്ടെഴുന്നള്ളത്തിന്റെ ആരവം നിറയും. ക്ഷേത്രത്തിലെ തെയ്യങ്ങളുടെ പ്രതിപുരുഷന്‍മാരായ വെളിച്ചപ്പാടന്‍മാരെ കൂടാതെ ക്ഷേത്ര സ്ഥാനികര്‍,വാല്യക്കാര്‍ എന്നിവരടങ്ങിയ അടങ്ങിയ സംഘമാണ് ആര്‍പ്പു വിളികളുമായി ക്ഷേത്ര പരിധിയിലെ വീടുകള്‍ തോറും കയറിയിറങ്ങി കളിയാട്ടവരവറിയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കരക്കക്കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയ ശേഷമാണ് യാത്രതുടങ്ങിയത്. മെയ് മൂന്നിന് രാത്രി നടക്കുന്ന മാരിമാറ്റല്‍ ചടങ്ങോടെയാണ് എഴുന്നള്ളത്തിന് അല്ലെങ്കില്‍ ഏളത്തിന് സമാപനമാവുക. മെയ് 5 മുതല്‍ 8 വരെയാണ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..