home
Total Visiters: 
കൃഷ്ണനാശാന് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം
5 years ago ..
കാലിക്കടവ് ; അര്‍ഹതയ്ക്കുള്ള അംഗീകാരമായി കൊടക്കാട് ഓലാട്ടെ കൃഷ്ണനാശാന് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം . ഓട്ടന്‍തുള്ളലില്‍ ആറുപതിറ്റാണ്ട് പിന്നിട്ട കൃഷ്ണനാശാന് ഇത് വൈകിയെത്തിയ അംഗീകാരം. കൊടക്കാട് പണയക്കാട് ഭഗവതി ക്ഷേത്രത്തില്‍ അന്തിത്തിരിയനായ ശേഷം ഓട്ടന്‍ തുള്ളല്‍ വേദികളില്‍ അവതരിപ്പിക്കാറില്ലെങ്കിലും പിന്നണിയില്‍ ഇദ്ദേഹം ഇപ്പോഴും സജീവമാണ്. 14 ാം വയസ്സില്‍ പലേരി ചന്തു ആശാന്റെ കീഴില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ചു തുടങ്ങിയ ആശാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു. ആചാര കഥകള്‍ക്ക് പുറമേ രാഷ്ട്രീയ കഥകളും സാമൂഹ്യ വിഷയങ്ങളും ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കല്യാണ സൗഗന്ധികം, കിരാതം, രാമാനുചരിതം, സുന്ദരി സ്വയംവരം, രുഗ്മിണി സ്വയംവരം, പാഞ്ചാലി സ്വയംവരം തുടങ്ങി മുപ്പതിലേറെ കഥകള്‍ അവതരിപ്പിച്ച ആശാന് ആദ്യമായാണ് ഇത്തരത്തിലുള്ള അംഗീകാരം നേടിയെത്തുന്നത്. ഗോവ, ഹൈദരാബാദ്, ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു. ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ തുള്ളല്‍ അവതരിപ്പിച്ച് ജനകീയാംഗീകാരം നേടി. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സാംസ്‌കാരിക വകുപ്പിന്റെ ഈ അവാര്‍ഡ് മെയ് അഞ്ചിന് കിള്ളിക്കുറിശ്ശി മംഗലത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..